ഇരുപത് കോച്ചുകളുമായി വന്ദേ ഭാരത് ഏഴ് റൂട്ടുകളിൽ! കേരളത്തിലേക്കുള്ള യാത്രക്കും ടിക്കറ്റ് എളുപ്പത്തിൽ

ഇതുവരെ എട്ടുകോച്ചുകളുമാണ് സഞ്ചരിച്ച വന്ദേഭാരതുകൾ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്

ഇന്ത്യൻ റെയിൽവേ വന്ദേഭാരതിന്റെ കാര്യത്തിൽ പുത്തൻ പരിഷ്‌കരണങ്ങൾ കൊണ്ടുവരികയാണ്. ചില വന്ദേഭാരത് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ ചില വന്ദേഭാരതുകൾക്ക് എട്ട് കോച്ചുകളും ചിലതിന് പതിനാറ് കോച്ചുകളുമാണ് ഉള്ളത്.

വന്ദേഭാരതിന്റെ ജനപ്രീതി ഒക്കുപെൻസി എന്നിവയെ കുറിച്ച് ഒരു പഠനം തന്നെ റെയിൽവേ നടത്തിയെന്നാണ് വിവരം. ഇതിൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്നത് വന്ദേഭാരതിനെയാണെന്ന് വ്യക്തമായി. ട്രെയിൻ സർവീസ് നടത്തുന്ന റൂട്ടുകളിൽ എല്ലായിപ്പോഴും സീറ്റുകൾ നിറഞ്ഞാണ് യാത്രയെന്നും പഠനത്തിൽ വ്യക്തമായതോടെയാണ് യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ റെയിൽവേ തീരുമാനിച്ചത്. മാത്രമല്ല ദൈന്യദിനം യാത്രക്കാരുടെ എണ്ണം വർധിക്കുന്നതാണ് കാണുന്നതും. ഇതോടെയാണ് ഭൂരിഭാഗം വന്ദേഭാരത് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനമായത്.

ഇനി മുതൽ വന്ദേഭാരത് ട്രെയിനുകളിൽ 16 മുതൽ ഇരുപത് വരെ കോച്ചുകൾ ഉണ്ടാവുമെന്നാണ് വിവരം. നിലവിൽ 8 മുതൽ 16 കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനൊപ്പം ടിക്കറ്റ് പെട്ടെന്ന് ലഭ്യമാകാനും കാരണമാകുമെന്ന് റെയിൽവേ ഉറപ്പ് നൽകുന്നു. മാത്രമല്ല ഇതുവരെ എട്ടുകോച്ചുകളുമാണ് സഞ്ചരിച്ച വന്ദേഭാരതുകൾ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. അതായത് കൂടുതൽ റൂട്ടുകളിൽ, കൂടുതൽ നഗരങ്ങളിൽ വന്ദേഭാരതിന്റെ സേവനം വർധിക്കും.

7 ഇന്തോർ - നാഗ്പൂർ (ട്രെയിൻ നമ്പർ: 20911/12): എട്ടു കോച്ചുകളിൽ നിന്നും പതിനാറ് കോച്ചുകളിലേക്ക്

കോച്ചുകൾ കൂടുമ്പോൾ തിരക്ക് കുറയുകയും സ്‌പേസ് അധികമാവുകയും ചെയ്യും. ഇത് യാത്ര കൂടുതൽ സുഖകരമാക്കും. ഒഴിയുന്ന റാക്കുകൾ പുത്തൻ വന്ദേഭാരത് സർവീസുകൾക്കായി ഉപയോഗിക്കുമ്പോൾ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ നിരവധി നഗരങ്ങളിൽ ഓടിത്തുടങ്ങും.Content Highlights: Vande bharat with 20coaches to enroute in seven cities

To advertise here,contact us