ഇതുവരെ പോയതൊന്നുമല്ല യാത്ര, ഇനി അടിപൊളിയാകും; വന്ദേ ഭാരത് സ്ലീപ്പറിൻ്റെ കന്നി ഓട്ടം ജനുവരിയിൽ

ന്യൂ ഡൽഹി ശ്രീനഗർ റൂട്ടിലാണ് സർവീസ്

ഇന്ത്യൻ റെയിൽവേയുടെ മുഖഛായ തന്നെ മാറ്റിയേക്കാവുന്ന പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരിയിൽ സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ട്. ന്യൂ ഡൽഹി ശ്രീനഗർ റൂട്ടിലാണ് സർവീസ്.

പുതിയ ഉധംപൂർ ബാരാമുള്ള തീവണ്ടിപ്പാതയിലൂടെയാകും സർവീസ് കടന്നുപോകുക. ബാംഗ്ലൂർ ആസ്ഥാനമായി സ്ഥിതിചെയ്യുന്ന 'ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്' ആണ് ട്രെയിനിന്റെ നിർമാതാക്കൾ. സെപ്റ്റംബർ 2024ൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു.

Also Read:

Business
ബാലൻസില്ലെങ്കിൽ ഇനി ചങ്കിടിക്കേണ്ട: യുപിഐ ലൈറ്റില്‍ ഓട്ടോമാറ്റിക് ടോപ്പ്- അപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് പേടിഎം

നേരത്തെതന്നെ ന്യൂ ഡൽഹി ശ്രീനഗർ പാതയിലാകും ട്രെയിൻ ഓടിത്തുടങ്ങുക എന്ന് അറിയിപ്പുണ്ടായിരുന്നു. 800 കിലോമീറ്റർ ദൂരം യാത്രയ്ക്ക് 13 മണിക്കൂറാണ് ട്രെയിൻ എടുക്കുന്ന സമയം. കശ്മീർ താഴ്വരയുമായി നേരിട്ട് ലിങ്ക് ആകുന്ന ഈ റെയിൽപാതയിലൂടെ ആദ്യമായി ഓടുന്ന ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ വന്ദേ ഭാരത് സ്ലീപ്പരാകുമെന്നാണ് കരുതപ്പെടുന്നത്.

ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകളേൽക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 11 എസി 3 ടയർ കോച്ചുകളും, 4 എസി 2 തരായ കോച്ചുകളും, 1 ഫസ്റ്റ് എസി കോച്ചുമാണ് ഉണ്ടാകുക. ഇവയ്ക്ക് യഥാക്രമം 2000, 2500, 3000 എന്നിങ്ങനെയാണ് നിരക്കുകൾ. രാത്രി ഏഴ് മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പകൽ എട്ട് മണിയോടെയാണ് ട്രെയിൻ ശ്രീനഗറിൽ എത്തിച്ചേരുക.

Content Highlights: Vande Bharat sleeper train to start from january

To advertise here,contact us