ഫോൺ പിടിക്കുന്ന രീതി കണ്ടാലറിയാം, നിങ്ങൾക്ക് എത്രമാത്രം ബുദ്ധിയുണ്ടെന്ന്, സ്വഭാവം എന്താണെന്ന്?!!

നോക്കൂ, നിങ്ങൾ ഇതിൽ ഏത് വിഭാ​ഗത്തിലാണെന്ന്....!!

icon
dot image

മൊബൈൽ ഫോണുകളില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാനാകുമോ? ദൈനംദിന ജീവിതത്തില്‍ അവശ്യഘടകമായി മാറിയ, പ്രിയപ്പെട്ടൊരു വസ്തുവാണ് മിക്കവര്‍ക്കും മൊബൈല്‍ ഫോണുകള്‍. ഫോണുപയോ​ഗം കൊണ്ട് പലരുടെയും സ്വഭാവം തന്നെ മാറിയെന്ന് ആരോപണങ്ങളുയരാറുണ്ട്. ഇപ്പോഴിതാ, ഫോണുപയോ​ഗിക്കുന്ന രീതി കണ്ടാലറിയാം ഒരാളുടെ സ്വഭാവവും വ്യക്തിത്വവുമെന്ന് പറഞ്ഞിരിക്കുകയാണ് മാനസികാരോ​ഗ്യ വിദ​ഗ്ധർ. ഫോൺ കൈയ്യിൽ പിടിക്കുന്ന രീതി നോക്കി ചില സ്വഭാവസവിശേഷതകൾ മനസിലാക്കാനാകുമെന്നാണ് റിപ്പോർട്ട്.

ഒറ്റക്കൈയ്യിൽ ഫോൺ പിടിക്കുന്നവർ‌

ഫോൺ പിടിക്കാനും സ്ക്രോൾ ചെയ്യാനും ഒരേ കൈയ്യ് ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? അതായത് ഫോണിരിക്കുന്ന കൈയ്യിലെ വിരൽ കൊണ്ട് തന്നെ സ്ക്രോൾ ചെയ്യുകയും ചെയ്യുന്നവർ. എങ്കിൽ‌ നിങ്ങൾ അപാര കോൺഫിഡൻസ് ഉള്ളവരായിരിക്കും. ജീവിതത്തിൽ റിസ്ക് എടുക്കാൻ മടിയില്ലാത്തവരും പ്രതിസന്ധികളെ നല്ലതുപോലെ ആലോചിച്ച് മാത്രം നേരിടുന്നവരും ആയിരിക്കും. നിങ്ങളുടെ സ്വതന്ത്രചിന്താ​ഗതിയെയും സമ്മർദ്ദങ്ങളെ ശക്തമായി നേരിടാനുള്ള കഴിവിനെയും മറ്റുള്ളവർ ആരാധനയോടെയാവും നോക്കിക്കാണുക. ഇതൊക്കെയാണെങ്കിലും റിലേഷൻഷിപ്പിൽ വളരെ ധൈര്യം കുറവായിരിക്കും ഇക്കൂട്ടർക്ക്. വളരെ ശ്രദ്ധയോടെ മാത്രമേ ഇവർ പങ്കാളികളെ തെരഞ്ഞെടൂക്കൂ.

Image

ഒരു കൈയ്യിൽ ഫോൺ പിടിച്ച് അടുത്ത കൈയ്യ് വച്ച് നാവി​ഗേറ്റ് ചെയ്യുന്നവർ

ഒരു കൈയ്യിൽ ഫോൺ പിടിച്ച് മറുകൈയ്യിലെ തള്ളവിരലുപയോ​ഗിച്ച് സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ. അങ്ങനെയാണെങ്കിൽ നിങ്ങൾ വളരെയധികം വിലയിരുത്തിയും യുക്തിയോടെയും കാര്യങ്ങളെ സമീപിക്കുന്നവരാണ്. സ്വാഭാവികമായും പ്രശ്നപരിഹാരം എളുപ്പം കണ്ടെത്തുന്നവരാണ് ഇക്കൂട്ടർ. പ്രശ്നങ്ങളെ യുക്തിസഹമായി സൂക്ഷ്മതയോടെ സമീപിക്കുന്നതിനാൽ തന്നെ ഇവരെ കബളിപ്പിക്കാൻ പ്രയാസമാണ്. പല കാര്യങ്ങളിലും മുൻപന്തിയിലായിരിക്കും ഇവരുടെ സ്ഥാനം. എന്നാൽ, പ്രണയത്തിൽ ഇവർ എടുത്തുചാട്ടക്കാരായിരിക്കും. യുക്തിചിന്തയോടെയല്ലാതെയുള്ള നീക്കങ്ങളാവും ഇക്കാര്യത്തിൽ വൈകാരികമായി സ്വീകരിക്കുക.

രണ്ടും കൈയ്യും ഉപയോ​ഗിച്ച് ഫോൺ പിടിക്കുന്നവർ

ഫോൺ ഉപയോ​ഗിക്കുമ്പോൾ രണ്ടും കൈയ്യ് കൊണ്ടും പിടിക്കുന്നവരാണെങ്കിൽ നിങ്ങൾ കഴിവുറ്റവരും അവസരോചിതമായി പെരുമാറുന്നവരുമാണ്. ഏത് പ്രതികൂല സാഹചര്യത്തോടും ഇണങ്ങിച്ചേരാൻ കഴിവുള്ളവരാണ്. വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ നേരിടുന്നവരാണ് ഇക്കൂട്ടർ. വളരെ പ്രൊഡക്ടീവ് ആയി പ്രവർത്തിക്കുന്നവരുമാണ്. എന്നാൽ, പ്രണയത്തിലേക്കെത്തുമ്പോൾ ഈ പ്രായോ​ഗിക യുക്തി ഇവർക്ക് തടസ്സമാകും. പ്രണയത്തിൽ മനസ് തുറക്കാൻ ധൈര്യം ഇവർ കാണിക്കാറില്ല.

Also Read:

Life Style
യ്യോ, ഇതെന്നാ കരമടച്ച രസീതോ?!! വില്ലേജ് ഓഫീസിലല്ലേ ജോലി, കല്ല്യാണക്കുറി ഇച്ചിരി വെറൈറ്റിയാന്നേ

ചൂണ്ടുവിരലുപയോ​ഗിച്ച് നാവി​ഗേറ്റ് ചെയ്യുന്നവർ

അസാമാന്യ പ്രതിഭാ ശക്തിയുള്ളവരായിരിക്കും ഇക്കൂട്ടർ. ഒരു കൈയ്യിൽ ഫോൺ പിടിച്ച് മറുകൈയ്യുടെ ചൂണ്ടുവിരലുപയോ​ഗിച്ച് നാവി​ഗേറ്റ് ചെയ്യുന്ന ഇവർ എപ്പോഴും പരമ്പരാ​ഗത ചിന്താരീതികളിൽ നിന്ന് വേറിട്ട് ചിന്തിക്കുന്നവരായിരിക്കും. മറ്റുള്ളവരുടെ സഹായമില്ലാതെ ഒറ്റയ്ക്ക് കാര്യങ്ങൾ ഭം​ഗിയായി ചെയ്തുതീർക്കുന്നവരാണ്. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാനും പുതിയ ആശയങ്ങൾ കണ്ടെത്താനും കഴിവുള്ളവരായിരിക്കും. എന്നാൽ, പ്രണയത്തിൽ ഇവർ ലജ്ജാലുക്കളാവും. തുടക്കത്തിൽ മനസ് തുറക്കാൻ മടിക്കുന്ന ഇവർ ആ ബന്ധത്തിൽ സുരക്ഷിതരാണെന്ന് തോന്നിയാൽ വളരെ ഊർജ്ജസ്വലരാവുകയും മികച്ച രീതിയിൽ ബന്ധം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും.

ഇനി നോക്കൂ, നിങ്ങൾ ഇതിൽ ഏത് വിഭാ​ഗത്തിലാണെന്ന്….!!

To advertise here,contact us
To advertise here,contact us
To advertise here,contact us