സാധാരണയായി എന്തെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ ശരീരം മുന്‍കൂട്ടി ലക്ഷണങ്ങള്‍ കാണിച്ചുതരാറുണ്ട്. എന്നാല്‍ വൃക്കരോഗവുമായി ബന്ധപ്പെട്ട് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് രോഗം എപ്പോഴും നിശബ്ദമായി നില്ക്കുന്നു എന്നതാണ്.അതായത് രോഗത്തിന്റെ ആദ്യകാലത്ത് ലക്ഷണങ്ങളൊന്നും പ്രകടമാവില്ല. സാധാരണയായി പതിവ് മെഡിക്കല്‍ പരിശോധനകള്‍ക്കിടയിലാണ് ആളുകള്‍ വൃക്കകള്‍ക്ക് തകരാറുണ്ട് എന്ന് മനസിലാക്കുന്നത്.ശരീരം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോഴേക്കും വൃക്കയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാവും. വൃക്കകളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് താനയിലെ കിംസ് ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ നെഫ്രോളജി & ട്രാന്‍സ്പ്ലാന്റ് സര്‍വീസസിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. സുമിരന്‍ മഹാജന് ഒരു മാധ്യമത്തിന് നല്കിയ വിവരങ്ങളില്‍നിന്ന്.
വൃക്കയുടെ കേടുപാടുകള്‍ പലപ്പോഴും നിശബ്ദമായി വികസിക്കുന്നതാണ്. അതുകൊണ്ടാണ് പലരും ഇതിനെക്കുറിച്ച് അറിയാതെ പോകുന്നത്. കേടുപാടുകള്‍ പുരോഗമിക്കുമ്പോള്‍ മാത്രമേ ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുകയുളളൂ. വൃക്ക തകരാറിന്റെ ലക്ഷണങ്ങള്‍ ഇവയാണ്.
വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ ആരോഗ്യ പരിശോധനകള്‍ സഹായിക്കും. വൃക്കകളുടെ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ഏറ്റവും ലളിതമായ പരിശോധനയാണ് മൂത്രപരിശോധനയും രക്ത പരിശോധനയും. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, ചികിത്സ എന്നിവയുടെ സഹായത്തോടെ വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.കൂടാതെ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതും വൃക്കകളുടെ സംരക്ഷണത്തെ സഹായിക്കും.
ആദ്യഘട്ടത്തില്‍ ആഹാര ക്രമീകരണത്തിലൂടെ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. ആഹാരക്രമത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം. എന്നിട്ടും നീര് കുറയുന്നില്ല എങ്കില്‍ ഡോക്ടറെ കണ്ട് വീണ്ടും പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ശരീരത്തില്‍ നീരുണ്ടാകുന്നത് പല കാരണങ്ങള്‍കൊണ്ടാണ് കൃത്യമായ രോഗനിര്‍ണയത്തിലൂടെ ശരിയായ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)