പലരും കരുതുന്നത് വാഹനമോടിക്കുമ്പോള് അവര്ക്ക് ഒന്നിലധികം കാര്യങ്ങള് ചെയ്യാന് കഴിയും എന്നാണ്. അതായത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കാനും ഫോണ് ചെയ്യാനും ഒക്കെ ഒരേസമയം സാധിക്കുമെന്നാണാണ് പലരുടെയും ധാരണ. എന്റെ കയ്യും കാലും സ്റ്റിയറംഗിലും ബ്രേക്കിലും ഉണ്ട്, കണ്ണുകള് റോഡിലുണ്ട്. പിന്നെ സംസാരിച്ചാല് എന്താണ് കുഴപ്പം എന്ന് കരുതുന്നവര് തീര്ച്ചയായും ഇത് അറിഞ്ഞിരിക്കണം.
വാഹനമോടിക്കുമ്പോള് സംസാരിക്കുന്നത് ശ്രദ്ധതിരിക്കാനുള്ള ഒരു ഉപാധിയാണെന്ന് നമുക്കറിയാമെങ്കിലും അതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലായിരുന്നു. ഡ്രൈവിംഗിനിടയിലുളള നിരുപദ്രവകരമായ സംഭാഷണങ്ങള് കണ്ണുകളുടെ ചലനം വൈകിപ്പിക്കുമെന്നാണ് ഫുജിത ഹെല്ത്ത് യൂണിവേഴ്സിറ്റിയുടെ ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്. ഈ പഠനത്തെക്കുറിച്ചുളള കണ്ടെത്തലുകള് PLOS One ജേര്ണലില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുന് ഗവേഷണങ്ങള് പ്രകാരം വാഹനമോടിക്കുമ്പോള് സംസാരിക്കുന്നത് കോഗ്നിറ്റീവ് ഡിസ്ട്രാക്ഷന് ബ്രേക്കിംഗ് മന്ദഗതിയിലാക്കുകയും സാഹചര്യങ്ങളെക്കുറിച്ചുളള അവബോധം കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ്. സംസാരിക്കുന്നത് കണ്ണുകളുടെ ചലനങ്ങളുടെ പ്രതികരണങ്ങളെ വൈകിപ്പിക്കാന് തക്ക ശക്തമായ ഒരു അവബോധം തലച്ചോറിലേക്ക് അടിച്ചേല്പ്പിക്കുന്നുവെന്ന് ഗവേഷകര് കണ്ടെത്തി.
ഡ്രൈവിംഗിനിടയില് കാഴ്ചയുടെ പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ട് കണ്ണുകളുടെ ചലനങ്ങള് ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും ഇടയിലുളള ഏത് ചലനവും അപകടം തിരിച്ചറിയാനും അത് ഒഴിവാക്കാനും സഹായിക്കുന്നു. 30 ആരോഗ്യമുളള മുതിര്ന്നവരെ ഉള്പ്പെടുത്തിയാണ് പഠനങ്ങള് നടത്തിയത്. ഇവരുടെ സംസാരിക്കുക, കേള്ക്കുക, സ്വസ്ഥതയോടെയിരിക്കുക എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള കണ്ണിന്റെ ചലനങ്ങളാണ് നിരീക്ഷിച്ചത്. ഡ്രൈവിംഗ് സമയത്ത് ' വിസുവോ മോട്ടോര് പ്രോസസിംഗിന്റെ' നിര്ണായകമായ ആദ്യ ഘട്ടത്തെ പ്രതിനിധീകരിക്കുന്ന രീതി കണ്ണിന്റെ ചലനങ്ങള് ആരംഭിക്കുന്നതിനും നിയന്ത്രിക്കുന്നതും ഉത്തരവാദികളായ ന്യൂറന് മെക്കാനിസങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് ഈ പഠനങ്ങള് സൂചിപ്പിക്കുന്നു. വാഹനം ഓടിക്കുമ്പോള് ശ്രദ്ധ പ്രധാനമാണ്. അത് ചിലപ്പോള് ജീവിതത്തിനും മരണത്തിനും ഇടയിലുളള നിമിഷത്തെയാണ് സൂചിപ്പിക്കുന്നത്.
Content Highlights: How talking while driving affects eye movement