മുട്ട കാന്‍സറിന് കാരണമാകുമോ? 'എഗ്ഗോസ് എഗ്ഗ്' ല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്

എഗ്ഗോസ് എഗ്ഗ്(Eggoz Eggs)കളുടെ സുരക്ഷയെക്കുറിച്ചുള്ള ഒരൂ വീഡിയോ ആണ് ഡോ. മനന്‍ വോറ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്

മുട്ട കാന്‍സറിന് കാരണമാകുമോ? 'എഗ്ഗോസ് എഗ്ഗ്' ല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്
dot image

മുട്ടകള്‍ കാന്‍സറിന് കാരണമാകും എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയായിട്ടുണ്ട്. മുട്ട ആരോഗ്യത്തിന് ഗുണപ്രദമായ ഒന്നാണല്ലോ പിന്നെ എങ്ങനെയാണ് അവ മാരകമായ കാന്‍സറിന് കാരണമാകുന്നത് എന്ന സംശയമായിരിക്കും ഇപ്പോള്‍ പലരുടെയും മനസില്‍ ഉണ്ടാകുന്നത് അല്ലേ?.

eggoz eggs

'എഗ്ഗോസ് ന്യൂട്രീഷന്‍' എന്ന ബ്രാന്‍ഡ് ഉത്പാദിപ്പിക്കുന്ന മുട്ടകളില്‍ നിയമവിരുദ്ധവും ജനിതക വിഷാംശം ഉള്ളതുമായ രാസവസ്തുക്കള്‍ കണ്ടെത്തിയതായി സമീപകാലത്ത് 'ട്രെസ്റ്റിഫൈഡ്' എന്ന യുട്യൂബ് ചാനലിന്റെ വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം തെറ്റാണെന്നും മുട്ടകള്‍ ഉപയോഗത്തിന് സുരക്ഷിതമാണെന്നും ചൂണ്ടികാട്ടി എഗ്ഗോസ് ന്യൂട്രീഷണന്‍ ബ്രാന്‍ഡ് പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയാണ് ഓര്‍ത്തോപീഡിക് സര്‍ജനും സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. മനന്‍വോറ.

eggoz eggs

മുട്ടകളില്‍ കണ്ടെത്തിയ രാസവസ്തുക്കള്‍

ഡോ. മനന്‍ വോറ ചൂണ്ടിക്കാണിച്ച ഒരു ട്രെസ്റ്റിഫൈഡ് റിപ്പോര്‍ട്ട് അനുസരിച്ച് എഗ്ഗോസ് മുട്ടകളുടെ ഒരു ബാച്ചില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പദാര്‍ഥങ്ങളായ നൈട്രോഫുറാന്‍, നൈട്രോയിമിഡാസോള്‍, എന്നിവ കണ്ടെത്തി.കോഴിവളര്‍ത്തലില്‍ കോഴികളില്‍ അണുബാധ തടയുന്നതിനും മുട്ട ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഈ രാസ വസ്തുക്കള്‍ സാധാരണയായി നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് ഡോ. മനന്‍ വോറ പറയുന്നു.

ഈ പദാര്‍ഥങ്ങള്‍ ' നൈട്രോജനിക്' ആണെന്നാണ് ഡോ. വോറയുടെ വാദം. അതായത് അവയ്ക്ക് ഡിഎന്‍എയില്‍ മാറ്റം വരുത്താനും ക്യാന്‍സര്‍ പോലും ഉണ്ടാക്കാനും കഴിയുമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. നിയമവിരുദ്ധമായ വസ്തുക്കളുടെ ഉപയോഗത്തിന് വിധേയമായ ഒരു ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നുളള തന്റെ നിരാശയും ഡോ. വോറ പ്രകടിപ്പിക്കുകയുണ്ടായി.ഒരു ബ്രാന്‍ഡിന്റെ ഒരു ബാച്ചില്‍ നടത്തിയ പരിശോധനയില്‍ മാത്രമാണ് ഇത് കണ്ടെത്തിയത് .അതുകൊണ്ട് മുട്ട ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്ന നിഗമനത്തില്‍ എത്തേണ്ടതില്ല എന്നും നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് ബ്രാന്‍ഡില്‍നിന്നും എസ്എസ്എസ്എഐയില്‍ നിന്നും വ്യക്തമായ വിശദീകരണം ആവശ്യമാണെന്നും ഡോ. വോറ കൂട്ടിച്ചേര്‍ത്തു.

Content Highlights :Do eggs cause cancer? Doctor reveals that chemicals are used in 'eggoz eggs'

dot image
To advertise here,contact us
dot image