ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. 100 വര്‍ഷം വരെ ആരോഗ്യകരമായി ജീവിക്കാന്‍ സഹായിക്കുന്ന ഒരു ഡയറ്റുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏതാണ് ആ ഡയറ്റ് എന്നല്ലേ? ബ്ലൂസോണ്‍ ഡയറ്റ് എന്നാണ് ഈ ഡയറ്റ് അറിയപ്പെടുന്നത്. ഇതിനെക്കുറിച്ച് അറിയുന്നതിന് മുന്‍പ് ബ്ലൂസോണ്‍ എന്താണെന്ന് അറിയേണ്ടതുണ്ട്. ബ്ലൂ സോണ്‍ എന്നത് ആളുകള്‍ ഏറ്റവും കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കുന്ന മേഖലകളാണ്. ഈ മേഖലകളിലെ ആളുകളെ ഉള്‍പ്പെടുത്തി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഠനം അനുസരിച്ച് അവിടെയുള്ള ജനങ്ങളുടെ ആഹാരക്രമത്തില്‍ വിട്ടുമാറാത്ത രോഗങ്ങളെ അകറ്റിനിര്‍ത്തുന്ന ഭക്ഷണങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
ജപ്പാനിലെ ഒകിനാവ, ഇറ്റലിയിലെ സാര്‍ഡിനിയ, കൊസാറിക്കയിലെ നിക്കോയ തുടങ്ങിയ സ്ഥലങ്ങളെ ഗവേഷകര്‍ ബ്ലൂ സോണ്‍ എന്നാണ് വിളിക്കുന്നത്.ഇവിടുത്തെ ആളുകളാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നതെന്നാണ് കണ്ടുപിടുത്തം. ഈ മേഖലയിലെ ജനങ്ങള്‍ പ്രോട്ടീന്‍,വിറ്റാമിന്‍, മിനറല്‍സ് എന്നിവയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. പകരം അവര്‍ പ്രകൃതിയുമായി ബന്ധപ്പെട്ട ഭക്ഷണക്രമം പിന്തുടരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ആരോഗ്യവും ആയുസും വര്‍ധിപ്പിക്കുന്നതിനായുളള ഭക്ഷണങ്ങള്‍ എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞ എട്ട് ഭക്ഷണ വസ്തുക്കള്‍ ഇതാ…
ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് പയറുവര്‍ഗ്ഗങ്ങള്‍. ഇവയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.ഇവ സസ്യധിഷ്ഠിത പ്രോട്ടീന്‍ നല്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കാനും കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. പയര്‍വര്‍ഗ്ഗങ്ങളില്‍ ബീന്‍സ്, പയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
മികച്ച ആരോഗ്യശീലങ്ങള്‍ പിന്തുടരുന്നവര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു ചേരുവയാണ് ഒലിവ് ഓയില്‍. ഒലിവ് ഓയിലില്‍ ആരോഗ്യകരമായ അപൂരിത കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഒപ്റ്റിമല്‍ കൊളസ്ട്രോള്‍ നിലയെ സഹായിക്കുന്നു. വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളാലും ഒലിവ് ഓയില്‍ സമ്പന്നമാണ്. ഇത് ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കുന്നതിനും വിട്ടുമാറാത്ത രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു.
വിറ്റാമിനുകള്‍, ധാതുക്കള്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നട്സ്. ഇവയെ ഭക്ഷണക്രമത്തിലെ പ്രധാന ഘടകമായി കാണാം. നട്ട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കാനും ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കാരണം അവയില്‍ ധാരാളം ആന്റീഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.
മാംസത്തേക്കാള്‍ കൂടുതലായി മത്സ്യവിഭവങ്ങളും സമുദ്രവിഭവങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights : Blue Zone Diet to Increase Lifespan. Know what foods are included in the Blue Zone Diet