ദേശീയ ദിന അവധി; യുഎഇയിലെ മൂന്ന് എമിറേറ്റുകളിൽ സൗജന്യ പാർക്കിങ്

ഓരോ സ്ഥലത്തെയും പാർക്കിങ് നിബന്ധനകൾ വ്യത്യസ്തമായിരിക്കാമെന്നും സൗജന്യ സൗകര്യം എല്ലാ പാർക്കിങ് മേഖലകളിലും ലഭ്യമല്ലെന്നും പാർക്കോണിക് വ്യക്തമാക്കി

Free parking/google

ഈദ് അൽ ഇത്തിഹാദ് ദേശീയ ദിനാവധിയോടനുബന്ധിച്ച് ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ സൗജന്യ പാർക്കിങ്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ആയിരിക്കും സൗകര്യം ലഭ്യമാകുക എന്നാണ് പാർക്കോണിക് അറിയിച്ചിട്ടുള്ളത്. മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റോഡരികിലെ പാർക്കിങ് മേഖലകൾ എന്നിവിടങ്ങളിലാണ് ആനുകൂല്യം ലഭിക്കുക.

സൗജന്യ പാർക്കിങ് ലഭിക്കുന്ന സ്ഥലങ്ങൾ:

  • അബുദാബി: വേൾഡ് ട്രേഡ് സെന്റർ, ഷംസ് ബോട്ടിക്, എആർസി ടവർ, ദാൽമ മാൾ, അൽ വഹ്ദ മാൾ
  • ദുബായ്: വാഫി സിറ്റി, എസ്എംഇ ബിസിനസ് വില്ലേജ്, സിലിക്കൺ സെൻട്രൽ മാൾ, ലുലു (അൽ വർഖ, ഡിഐപി, റാഷിദിയ), തിലാൽ അൽ ഗാഫ്, ദുബായ് സിലിക്കൺ ഒയാസിസ്
  • ഷാർജ: ലുലു മുവൈല, ലുലു ബുഹൈറ, ലുലു ബുതൈന

ഓരോ സ്ഥലത്തെയും പാർക്കിങ് നിബന്ധനകൾ വ്യത്യസ്തമായിരിക്കാമെന്നും സൗജന്യ സൗകര്യം എല്ലാ പാർക്കിങ് മേഖലകളിലും ലഭ്യമല്ലെന്നും പാർക്കോണിക് വ്യക്തമാക്കി. വാഹനം പാർക്ക് ചെയ്യുന്നതിന് മുമ്പ് സ്ഥലത്തെ അറിയിപ്പുകൾ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Content Highlights: Three emirates in the UAE have announced free public parking during the National Day holiday.

To advertise here,contact us