കുടിവെള്ള സുരക്ഷ ശക്തമാക്കാൻ യുഎഇ; ഗൾഫിന് പുറത്ത് കൂടുതൽ ശുദ്ധജല പ്ലാന്റുകൾ നിർമ്മിക്കും

ശുദ്ധജലത്തിന്റെ അളവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്

uae

കുടിവെള്ള ഉത്പാദനം സുരക്ഷിതമാക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഗൾഫ് മേഖലയ്ക്ക് പുറത്ത് കൂടുതൽ ശുദ്ധജല ഉത്പാദന പ്ലാന്റുകൾ നിർമ്മിക്കാൻ യുഎഇ ഒരുങ്ങുന്നു. വ്യാപാരത്തിനും ചരക്കുനീക്കത്തിനും ബദൽ വഴികൾ തേടുന്നതിനൊപ്പം, ശുദ്ധജല സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് ഊർജമന്ത്രി വ്യക്തമാക്കി.

ശുദ്ധജലത്തിന്റെ അളവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഗൾഫിന് പുറത്തുള്ള ശുദ്ധജല പ്ലാന്റുകളുടെ എണ്ണം കൂട്ടുകയും പ്രധാന ജലവിതരണ പൈപ്പ്‌ലൈനുകൾ വഴി അവയെ ബന്ധിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ കിഴക്കൻ തീരത്താണ് ഇത്തരം പദ്ധതികൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നത്. എല്ലാവർക്കും കൂടുതൽ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് റാസൽഖൈമ എനർജി ഉച്ചകോടിയിൽ സംസാരിക്കവെ ഊർജമന്ത്രി പ്രതികരിച്ചു.

അതിനിടെ, എണ്ണ ചോർച്ച വേഗത്തിൽ കണ്ടെത്തി ജലശുദ്ധീകരണ പ്ലാന്റുകളെ സംരക്ഷിക്കുന്നതിനുള്ള പുതിയ സംവിധാനം ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വികസിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനമുണ്ടായ എണ്ണ ചോർച്ചയ്ക്ക് ശേഷമാണ് ഈ പുതിയ സംവിധാനം കൊണ്ടുവന്നത്. മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് ആധുനിക സംവിധാനങ്ങൾ മേഖലയിൽ നടപ്പിലാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Content Highlights: The UAE is planning to develop additional seawater desalination plants along its eastern coast, outside the Arabian Gulf, to strengthen national water security. Energy and Infrastructure Minister Suhail Al Mazrouei said the new facilities will help diversify water production locations, increase capacity and reduce risks associated with concentrating desalination plants in one region. The proposed plants will be connected to the national water network through major transmission pipelines.

To advertise here,contact us