യുഎഇയിൽ തണുപ്പ് കൂടി; ഫുജൈറയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും, റോഡുകളിൽ വെള്ളക്കെട്ട്!

നവംബർ മാസത്തിൽ രാജ്യത്ത് കൂടുതൽ മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു

യുഎഇയിൽ തണുപ്പുകാലത്തിന് തുടക്കമായതോടെ വിവിധ മേഖലകളിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും അനുഭവപ്പെട്ടു. ഇന്ന് ഫുജൈറയുടെ വിവിധ ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തിറങ്ങിയത്. ദിബ്ബ, ദദ്‌ന, ശറം എന്നീ പ്രദേശങ്ങളിൽ വൻതോതിൽ ആലിപ്പഴം പെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങൾ പതുക്കെയാണ് കടന്നുപോയത്.

ഈ സീസണിൽ ഫുജൈറയിൽ ലഭിക്കുന്ന ആദ്യ മഴയല്ല ഇത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫുജൈറയിലെ മസാഫി, ദിഫ്ത എന്നിവിടങ്ങളിലും ഷാർജയിലും കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കുന്നിൻ പ്രദേശമായ റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 16.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

تساقط البرد في دبا - الفجيرة في الإمارات 🇦🇪🧊#UAE https://t.co/Ayh4RdUbuZ

നവംബർ മാസത്തിൽ രാജ്യത്ത് കൂടുതൽ മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. മേഘങ്ങൾ ശക്തമാകുന്നതോടെ പലയിടങ്ങളിലും കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ വടക്കൻ എമിറേറ്റായ ഫുജൈറയിലാണ് കൂടുതൽ മഴ ലഭിച്ചതെങ്കിലും വരും ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും തണുപ്പേറിയ അന്തരീക്ഷം തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Content Highlights: Dubai Land Department upgrades its Ejari service through the DubaiNow app, allowing tenants and landlords to register, renew and cancel rental contracts digitally

To advertise here,contact us