റാസൽഖൈമയിലെ എല്ലാ ബീച്ചുകളും താൽക്കാലികമായി അടച്ചു. ഔദ്യോഗികമായ അറിയിപ്പുണ്ടാകുന്നതുവരെ പൊതുജനങ്ങൾ ബീച്ചുകളിലേക്ക് പോകരുതെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. പബ്ലിക് സർവീസ് ഡിപ്പാർട്മെന്റും റാസൽഖെെമ പൊലീസും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. ഇരു ഡിപ്പാർട്മെന്റുകളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് നിർദേശമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
റാസൽഖൈമയിലെ എല്ലാ ബീച്ചുകൾക്കും ഇത് ബാധകമാണ്. എന്നാൽ തിരികെ വീണ്ടും എപ്പോൾ തുറക്കുമെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. താമസക്കാരും സന്ദർശകരും നിർദേശങ്ങൾ പാലിക്കണമെന്നും അപ്ഡേറ്റുകൾക്കായി സർക്കാരിന്റെ ഔദ്യോഗിക ചാനലുകൾ പരിശോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ പെട്ടന്നുള്ള ഈ അടച്ചുപൂട്ടലിന്റെ കാരണമെന്തെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Content Highlights: Beaches in Ras Al Khaimah have been temporarily closed, with residents and visitors advised to follow official safety updates.