എമിറേറ്റിൽ അനുഭവപ്പെടുന്ന രൂക്ഷഗന്ധത്തെക്കുറിച്ച് താമസക്കാർ ഉന്നയിച്ച പരാതികളിൽ പ്രതികരണവുമായി ഷാർജ അധികൃതർ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള മുബാറക് ബിൻ ആമർ അറിയിച്ചു. ‘ഡയറക്ട് ലൈൻ’ പരിപാടിയിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഷാർജയിലും സമീപ പ്രദേശങ്ങളിലും ദുർഗന്ധം അനുഭവപ്പെടുന്നതായി ചിലർ പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സാഹചര്യം സുരക്ഷിതവും സുസ്ഥിരവുമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുണ്ടായാൽ പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച മുതൽ ഷാർജയിലെയും ദുബായിലെയും നിരവധി താമസക്കാർ വായുവിൽ രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നു. ഇന്ധനത്തിന്റെയോ വാതകത്തിന്റെയോ ഗന്ധത്തിന് സമാനമാണിതെന്ന് പലരും സമൂഹമാധ്യമങ്ങളിലും പൊതുചർച്ചാ പ്ലാറ്റ്ഫോമുകളിലും കുറിച്ചിരുന്നു.
Content Highlights: Authorities in Sharjah have reassured residents that the strong odour reported in Sharjah and Dubai poses no immediate threat, while the situation continues to be monitored.