ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നിക്ഷേപ, വാണിജ്യ സഹകരണം കൂടുതൽ വിപുലമാക്കാൻ തീരുമാനം. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിഷ്ണു വർദ്ധൻ റെഡ്ഡിയും യുഎഇ സാമ്പത്തിക-സഞ്ചാര കാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മറിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ തീരുമാനമായത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, വാണിജ്യ പങ്കാളിത്തം എന്നിവ വ്യാപിപ്പിക്കുന്നതിനുള്ള വഴികളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്.
നേരത്തെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ഫോണിൽ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയുടെ വിജയകരമായ ബ്രിക്സ് അധ്യക്ഷപദവിയിൽ യുഎഇ പ്രസിഡന്റ് പ്രധാനമന്ത്രിയെ അഭിനന്ദനങ്ങൾ അറിയിച്ചു. ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തുകയും ചെയ്തു.
Content Highlights: India and the UAE held key discussions on strengthening economic cooperation and expanding trade and investment. The 14th High-Level Joint Task Force meeting reviewed investment projects and explored new opportunities in sectors including energy, infrastructure, technology, AI, logistics and aviation.