യുഎഇയിൽ 150 കിലോമീറ്ററിലധികം ദെെർഘ്യം വരുന്ന ടണൽ ശൃഖല നിർമ്മിക്കാനായി ഇലോൺ മസ്കിന്റെ ഭൂഗർഭ ഗതാഗത കമ്പനിയായ ദി ബോറിങ് കമ്പനി. പദ്ധതിക്കായി യുഎഇ അധിഷ്ഠിത കമ്പനികളുടെ നേതൃത്വത്തിൽ സീരീസ് ഡി ഫണ്ടിങ് വഴി മൂന്ന് ബില്യൺ ഡോളർ ഇലോൺ മസ്കിന്റെ കമ്പനി സ്വീകരിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 23 മില്യൺ ഡോളറായി ഉയർന്നു.
യുഎഇയിൽ 150 കിലോമീറ്ററിലധികം ദെെർഘ്യമുള്ള ടണൽ ശൃഖല അടക്കമുള്ള വലിയ തോതിലുള്ള ഭൂഗർഭ ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ദുബായിൽ നടപ്പിലാക്കുന്ന ദി ലൂപ്പ് പദ്ധതിക്ക് പുറമെയാണ് യുഎഇയിലുടനീളം വ്യാപിപ്പിക്കുന്ന ഈ ടണൽ പദ്ധതി. ഷമാൽ ഹോൾഡിങ്, ഫെെ കാപ്പിറ്റൽ, സെക്വോയ കാപ്പിറ്റൽ, ഹ്യൂമൺ കാപ്പിറ്റൽ, നാലർ ഇക്വിറ്റി പാർട്ണേഴ്സ്, ബാരൺ കാപ്പിറ്റൽ തുടങ്ങി നിരവധി പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനങ്ങളാണ് ഈ ഫണ്ടിങ് റൗണ്ടിൽ പങ്കെടുക്കുന്നത്.
2021 മുതൽ യുഎസിലെ ലാസ് വെഗാസിൽ ബോറിങ്ങിന്റെ ലൂപ്പ് സിസ്റ്റം വിജയകരമായി പ്രവർത്തിക്കുകയാണ്. നാൽപ്പത് ലക്ഷത്തിലധികം യാത്രക്കാരാണ് ഇത് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കമ്പനി ലോകമെമ്പാടുമുള്ള വിപണികളിലുടനീളം വിവിധ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
Content Highlight: Elon Musk’s Boring Company plans to build more than 150 kilometres of underground transport tunnels in the UAE following a major new investment.