യുഎഇയിൽ നിന്ന് വിമാനയാത്ര പുറപ്പെടുന്നവരാണോ? സര്‍വീസുകളിൽ ഇന്നും മാറ്റം വരുത്തി വിമാനക്കമ്പനികൾ

വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ തങ്ങുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എല്ലാ വിമാനക്കമ്പനികളുടെയും അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ നിന്നും വിമാനയാത്ര പുറപ്പെടുന്നവര്‍ക്ക് ഇന്നും നിരാശ. പ്രധാന വിമാനക്കമ്പനികളുടെ സര്‍വീസുകളില്‍ ഇന്നും റദ്ദാക്കലും സമയക്രമത്തില്‍ മാറ്റവും ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നിവ കൂടാതെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ വിമാനസര്‍വീസുകളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും റീഷെഡ്യൂള്‍ ചെയ്യുകയും വൈകി യാത്രയാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദുബായില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന EK837 വിമാനം സര്‍വീസ് റദ്ദാക്കി. കൂടാതെ EK839 വിമാനം റീ ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. ദുബായില്‍ നിന്നും കുവൈറ്റിലേക്കുള്ള EK857 വിമാനവും റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വിമാനങ്ങളാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ദുബായില്‍ നിന്നും നെയ്‌റോബിയിലേക്കുള്ള വിമാനങ്ങളായ EK717, EK719 ,EK721 , ദുബായില്‍നിന്നും ലണ്ടന്‍ ഹീത്രോയിലേക്കുള്ള EK031 വിമാനം, ദുബായില്‍ നിന്നും ലിസ്ബനിലേക്ക് സര്‍വീസ് നടത്തുന്ന EK193, ദുബായില്‍ നിന്നും വിയന്നയിലേക്ക് സര്‍വീസ് നടത്തുന്ന EK125, ദുബായില്‍ നിന്ന് മോസ്‌കോയിലേക്ക് സര്‍വീസ് നടത്തുന്ന EK131 എന്നീ വിമാനങ്ങളാണ് സര്‍വീസുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സര്‍വീസുകളുടെ പുതിയ അപ്‌ഡേറ്റുകള്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എമിറേറ്റസിന്റെ ഒഫിഷ്യല്‍ ചാനലുകളില്‍ പരിശോധിക്കണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന EY647 വിമാനം എത്തിയിട്ടുണ്ട്. അതേ സമയം EY641 വൈകും. EY645 വിമാനം സര്‍വീസിനായി ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള EY647 വിമാനം വൈകിയാണ് പുറപ്പെടുന്നത്. കൂടാതെ ഇന്നലെ നെയ്‌റോബി വിമാനത്താവളത്തില്‍ ഉണ്ടായ അധികൃതരുടെ അപ്രതീക്ഷിത പണിമുടക്ക് നെയ്റോബിയില്‍ നിന്ന് അബുദാബിയിലേക്കുള്ള EY770 വിമാനത്തിന്റെ സര്‍വീസ് വൈകിയിരുന്നു. കൂടാതെ ഇത് എല്ലാ വിമാനക്കമ്പനികളെയും ബാധിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഷാര്‍ഡയില്‍ നിന്നും കുവൈറ്റിലേക്കുള്ള G9068, G9124 എന്നീ വിമാനങ്ങള്‍, ഷാര്‍ജയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള G9107, അബുദാബിയില്‍ നിന്നും കുവൈറ്റിലേക്കുള്ള 3L020 എന്ന വിമാനവുമാണ് സര്‍വീസ് റദ്ദാക്കിയിട്ടുള്ളത്. ഫ്ലെെ ദുബായുടെ ദുബായില്‍ നിന്നും ഡമാസ്‌കസിലേക്കുള്ള FZ1847 വിമാനസര്‍വീസ് വൈകും. കൂടാതെ ദുബായില്‍ നിന്നും റിയാദിലേക്കുള്ള FZ845 വിമാനം സര്‍വീസ് റദ്ദ് ചെയ്തിട്ടുണ്ട്.

ഈ പ്രധാന വിമാനക്കമ്പനികള്‍ കൂടാതെ ദുബായില്‍ നിന്നും പുറപ്പെടുന്ന അനേകം വിമാനങ്ങളുടെ സര്‍വീസുകളിലും മാറ്റം വന്നിട്ടുണ്ട്.സ്‌പെയിസ്‌ ജെറ്റിന്റെ ദുബായില്‍ നിന്നും പൂനെയിലേക്കുള്ള SG052 സര്‍വീസ് റദ്ദാക്കി, മുംബൈയിലേക്കുള്ള SG5023 സര്‍വീസ് വൈകും. ജയ്പൂരിലേക്കുള്ള SG5158, അമൃത്‌സറിലേക്കുള്ള SG5156 വിമാനത്തിന്റെ സര്‍വീസുകളും വൈകും. കെനിയ എയര്‍വേയ്‌സിന്റെ നെയ്‌റോബിയിലേക്കുള്ള KQ311 വിമാനം റദ്ദാക്കി. നെയ്‌റോബിലേക്കുള്ള KQ305 വൈകി സര്‍വീസ് നടത്തും. തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഇസ്താംബൂളിലേക്കുള്ള TK763 വിമാനത്തിന്റെ സര്‍വീസ് വൈകും. ഇറാക്കി എയര്‍വേയ്‌സിന്റെ ബസ്രയിലേക്കുള്ള IA128 വിമാനത്തിന്റെ സര്‍വീസും വൈകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂരിലേക്കുള്ള IX748, തിരുച്ചിറപ്പള്ളിയിലേക്കുള്ള IX612, തിരുവനന്തപുരത്തേക്കുള്ള IX530 വിമാനവും വൈകി സര്‍വീസ് നടത്തും. പാക്കിസ്താന്‍ എയര്‍ലൈന്‍സിന്റെ ഇസ്‌ലാമാബാദിലേക്കുള്ള PK212 വിമാനത്തിന്റെ സര്‍വീസ് വൈകും. ഫ്‌ലൈഡീല്‍ വിമാനത്തിന്റെ റിയാദിലേക്കുള്ള F3512 വിമാനവും വൈകി സര്‍വീസ് നടത്തും. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ തങ്ങുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എല്ലാ വിമാനക്കമ്പനികളുടെയും അധികൃതര്‍ അറിയിച്ചു.

Content Highlight: Emirates, Etihad Airways, Air Arabia and flydubai have announced further changes to selected flight services, with some routes experiencing delays, cancellations and schedule adjustments. Passengers are advised to check flight status before travelling.

To advertise here,contact us