നേപ്പാള്‍ പ്രളയം; ധനസഹായം പ്രഖ്യാപിച്ച് യുഎഇ

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മേപ്പാളിന്റെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍ പ്രളയമുണ്ടായത്

മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നേപ്പാളിനായി 10 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം യുഎഇ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് മനുഷ്യര്‍ മരണമടഞ്ഞും പരിക്കുപറ്റിയവര്‍ക്കും വ്യാപക നാശനഷ്ടങ്ങള്‍ക്കും കാരണമായതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി യുഎഇ 10 മില്യണ്‍ യുഎസ് ഡോളര്‍ സഹായമായി പ്രഖ്യാപിച്ചത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ അടിയന്തര ധനസസഹായം പ്രഖ്യാപിച്ചത്. അടിയന്തര മാനുഷിക പ്രതികരണത്തിന്റെ ഭാഗമായി യുഎഇ എയ്ഡ് ഏജന്‍സി വഴിയായിരിക്കും ഇത് നടപ്പിലാക്കുക എന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ എല്ലാ ദുരിതബാധിത വിഭാഗങ്ങളിലേക്കും ദുരിതാശ്വാസ സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎഇ എയ്ഡ് ഏജന്‍സിയിലെ ടീമുകള്‍ നിലവില്‍ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും യുഎഇ അറിയിച്ചു.

മനുഷ്യ ഐക്യദാര്‍ഢ്യത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള പ്രതിബദ്ധതയെക്കുറിച്ച് യുഎഇ എയ്ഡ് ഏജന്‍സി ചെയര്‍മാന്‍ ഡോ താരിഖ് അഹമ്മദ് അല്‍ അമീറി വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളും മാനുഷിക അടിയന്തരാവസ്ഥകളും ബാധിച്ച സമൂഹങ്ങള്‍ക്കും, ആവശ്യക്കാര്‍ക്കും ആശ്വാസവും പിന്തുണയും നല്‍കുന്നതിന് കൂട്ടായ മാനുഷിക ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മേപ്പാളിന്റെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. മിന്നല്‍ പ്രളത്തില്‍ ഇതുവരെ 392 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത.

Content Highlight: UAE has announced an emergency humanitarian aid package for Nepal to support relief and recovery efforts following devastating floods and landslides in the country.

To advertise here,contact us