യുഎഇ ലക്കി ഡേ ഡ്രോ നറുക്കെടുപ്പ്; മൂന്ന് പേര്‍ക്ക് 50,000 ദിര്‍ഹം വീതം സമ്മാനം

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9:30 നാണ് നറുക്കെടുപ്പ് നടക്കുന്നത്

യുഎഇയിലെ ലക്കി ഡേ ഡ്രോ നറുക്കെടുപ്പില്‍ വീണ്ടും മൂന്ന് പേര്‍ക്ക് 50,000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. 26, 29, 28, 27, 9, 14 എന്നിവയായിരുന്നു വിജയികളായ ലക്കി ഡേ നമ്പറുകള്‍. അതേസമയം 5 ഭാഗ്യമാസ നമ്പറും (lucky month number) ആയി.

ലക്കി ചാന്‍സ് റാഫിള്‍ നറുക്കെടുപ്പില്‍ മൂന്ന് പേര്‍ക്ക് 50,000 ദിര്‍ഹം സമ്മാനം ലഭിച്ചു. DB7870662, AE0330980, BV4623653 എന്നിവയാണ് സമ്മാനം ലഭിച്ച നമ്പറുകള്‍. മൂന്നുപേരും കൂടി മൊത്തം 150,000 രൂപ സമ്മാനമായി പങ്കിട്ടു. നറുക്കെടുപ്പില്‍ നമ്പറുകള്‍ തെരഞ്ഞെടുക്കുന്ന രീതി കണക്കിലെടുത്താണ് ലക്കി ഡേ നറുക്കെടുപ്പ് എന്ന് വിളിക്കുന്നത്. 1 മുതല്‍ 31 വരെയുള്ള നമ്പറുകളില്‍ നിന്നുമാണ് ആദ്യത്തെ ആറ് നമ്പറുകള്‍ തെരഞ്ഞെടുക്കുന്നത്. ഭാഗ്യമാസ നമ്പര്‍ തെരഞ്ഞെടുക്കുന്നത് 1 മുതല്‍ 12 വരെയുള്ള നമ്പറുകളില്‍ നിന്നുമാണ്.

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9:30 നാണ് നറുക്കെടുപ്പ് നടക്കുന്നത്. അറ് നമ്പറുകളും ലക്കി നമ്പറും യോജിച്ചുവരുന്നവര്‍ക്ക് 30 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് നേടാനുള്ള അഴസരവും നല്‍കുന്നു. കൂടാതെ ആറ് പ്രധാന സംഖ്യകളും യോജിപ്പിക്കുന്നവര്‍ക്ക് 5 മില്യണ്‍ ദിര്‍ഹം രണ്ടാം സമ്മാനവും നറുക്കെടുപ്പില്‍ ലഭിക്കും. അഞ്ച് സംഖ്യകളും ലക്കി നമ്പറും യോജിപ്പിക്കുന്ന പങ്കാളികള്‍ക്ക് 100,000 ദിര്‍ഹം നേടാന്‍ സാധിക്കും.

Content Highlight: The UAE Lottery has announced the latest Lucky Day Draw results, with three participants winning AED 50,000 each through the guaranteed Lucky Chance category.

To advertise here,contact us