വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ കാലാവസ്ഥാ മാറ്റം! വിവിധ ഭാ​ഗങ്ങളിൽ മഴ ലഭിച്ചു

കനത്ത മഴയെ തുടർന്ന് അബുദാബിയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്

കഠിനമായ വേനൽച്ചൂടിനിടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. മോശം കാലാവസ്ഥ മുന്നിൽ കണ്ട് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അൽ ഐൻ നഗരത്തിലെ സാ മേഖലയിൽ ശക്തമായ കാറ്റോടുകൂടി മഴ പെയ്തു. മലയോര മേഖലകളിൽ മഴ ശക്തമായതോടെ അരുവികൾ നിറഞ്ഞൊഴുകുകയാണ്. അതേസമയം, രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വൈഹാനിലാണ് (49.3 ഡിഗ്രി സെൽഷ്യസ്). കുറഞ്ഞ താപനില റസൽഖൈമയിലെ ജബൽ ജെയ്സിലാണ് രേഖപ്പെടുത്തിയത് (26.9 ഡിഗ്രി സെൽഷ്യസ്).

കനത്ത മഴയെ തുടർന്ന് അബുദാബിയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് അബുദാബി സിറ്റി മുൻസിപ്പാലിറ്റി എല്ലാ പാർക്കുകളും വിനോദ കേന്ദ്രങ്ങളും ബീച്ചുകളും താത്കാലികമായി അടച്ചുപൂട്ടി. വരും ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം.

Content Highlights: A noticeable change in weather has brought relief from the intense summer heat in the UAE. Rainfall was reported in several parts of the country, offering residents a respite from high temperatures.

To advertise here,contact us