യുഎഇ ലോട്ടറി ലക്കി ഡേ നറുക്കെടുപ്പിലൂടെ മൂന്ന് പേർക്ക് 50,000 ദിർഹം വീതം സമ്മാനങ്ങൾ ലഭിച്ചു. ഇന്നലെ നടന്ന യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ ഡ്രോയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ വിവിധ വിഭാഗങ്ങളിലായി 4,246 പേർക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. അതേസമയം ഗ്യാരണ്ടീഡ് ലക്കി ചാൻസ് റാഫിളിലൂടെ മൂന്ന് പേർക്ക് 50,000 ദിർഹം വീതവും സമ്മാനം ലഭിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന 260819 നമ്പർ നറുക്കെടുപ്പിലെ വിജയ സംഖ്യകൾ 3, 10, 11, 15, 19, 31 എന്നിവയായിരുന്നു. ലക്കി നമ്പറായി വന്നത് 12 ആയിരുന്നു. ഫലം അനുസരിച്ച് നാലാം സമ്മാന വിഭാഗത്തിൽ 49 പേർക്ക് 1,000 ദിർഹം വീതവും അഞ്ചാം സമ്മാന വിഭാഗത്തിൽ 4,194 പേർക്ക് 100 ദിർഹം വീതവും സമ്മാനങ്ങൾ ലഭിച്ചു. ലക്കി ചാൻസ് വിഭാഗത്തിലെ മൂന്ന് വിജയികൾ AT1821319, DJ8655425, BJ3462064 എന്നീ ഐഡികൾ. ഇവർക്ക് 150,000 ദിർഹം വീതം സമ്മാനവും വിതരണം ചെയ്തു.
ലക്കി ഡേ നറുക്കെടുപ്പ് എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30നാണ് നടക്കുന്നുന്നത്. എല്ലാ ആറ് പ്രധാന നമ്പറുകളും ലക്കി നമ്പറും കൃത്യമായി പൊരുത്തപ്പെടുന്നവർക്ക് 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. എല്ലാ ആറ് പ്രധാന നമ്പറുകളും കൃത്യമായി വരുന്നവർക്ക് 5 മില്യൺ ദിർഹം രണ്ടാം സമ്മാനവും ലഭിക്കും. അഞ്ച് പ്രധാന നമ്പറുകളും ലക്കി നമ്പറും പൊരുത്തപ്പെടുന്നവർക്ക് 100,000 ദിർഹം നേടാനുള്ള അവസരവുമുണ്ട്.
Content Highlight: Three participants won AED 50,000 each in the UAE Lottery Lucky Day draw, which continues to offer guaranteed cash prizes alongside its main rewards