ദുബായിൽ സംരംഭകർക്ക് വൻ അവസരം, ഗ്ലോബൽ വില്ലേജിൽ ഫുഡ് സ്റ്റാളുകൾ തുടങ്ങാം; അപേക്ഷകൾ ക്ഷണിച്ചു

താൽപ്പര്യമുള്ള സംരംഭകർക്ക് ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക ബിസിനസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്

പ്രവാസികൾക്കും പ്രാദേശിക സംരംഭകർക്കും വൻ അവസരമൊരുക്കി ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ വരുന്നു. വരാനിരിക്കുന്ന 31-ാം സീസണിൽ ഭക്ഷ്യ-പാനീയ വിപണനശാലകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അധികൃതർ അപേക്ഷകൾ ക്ഷണിച്ചു. റസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ, കിയോസ്കുകൾ, ഫുഡ് ട്രക്കുകൾ, ഫുഡ് ട്രോളികൾ എന്നിവ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

താൽപ്പര്യമുള്ള സംരംഭകർക്ക് ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക ബിസിനസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. റസ്റ്ററന്റ്, കോഫി ഷോപ്പ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്. കിയോസ്ക്, ഫുഡ് ട്രോളി വിഭാഗങ്ങളിലേക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് ആവശ്യമായ വിസ നടപടികൾ, കസ്റ്റംസ് പിന്തുണ, വിൽപനശാല സജ്ജീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഗ്ലോബൽ വില്ലേജ് അധികൃതർ തന്നെ നേരിട്ട് ഒരുക്കി നൽകും. ഓരോ സീസണിലും ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഗ്ലോബൽ വില്ലേജിൽ കഴിഞ്ഞ സീസണിൽ മാത്രം 250-ലധികം വൈവിധ്യമാർന്ന ഭക്ഷണശാലകളാണ് വിജയകരമായി പ്രവർത്തിച്ചിരുന്നത്.

Content Highlights: Entrepreneurs in Dubai can now apply to operate food stalls at Global Village. The opportunity allows food businesses and aspiring entrepreneurs to showcase their concepts at one of the emirate's popular attractions.

To advertise here,contact us