യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ സേവനങ്ങൾ യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി പുതിയ രണ്ട് ഫീഡർ ബസ് സർവീസുകൾ കൂടി ആരംഭിച്ചു. അബുദാബിയിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളായ മെയിൻ ബസ് സ്റ്റേഷൻ, അൽ സാഹിയ ബസ് സ്റ്റേഷൻ എന്നിവയെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൊബിലിറ്റി ബസ് സർവീസുകളാണ് പുതുതായി സർവീസ് തുടങ്ങിയിരിക്കുന്നത്.
ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്ക് എത്തുന്നതിനും അവിടെനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നതിനും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് ഈ സംയോജിത ബസ് സർവീസുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. ട്രെയിൻ സർവീസുകളുടെ സമയക്രമത്തിന് അനുയോജ്യമായ രീതിയിലാണ് ബസുകളുടെ പ്രവർത്തനവും ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 30നാണ് യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ യാത്രക്കാരുമായുള്ള ആദ്യ സർവീസ് ആരംഭിച്ചത്. ഫുജൈറയിൽ നിന്ന് അബൂദബിയിലേക്കായിരുന്നു കന്നി സർവീസ്. സർവീസ് ആരംഭിച്ചതുമുതൽ യാത്രക്കാരുടെ വൻ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ ബസ് സർവീസുകൾ കൂടി നിലവിൽ വന്നതോടെ യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമാകും.
Content Highlights: New bus routes will connect Etihad Rail passenger stations across the UAE, offering smoother transfers and more convenient travel for passengers.