യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുന്നതിനായി പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിങ് സംവിധാനം നിലവിൽ വന്നു. ഇനി മുതൽ കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവർക്ക് പാസ്പോർട്ട് പുതുക്കൽ സേവനം ലഭ്യമാകില്ലെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. പുതിയ സേവന ഏജൻസികളുടെ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന്, ബിഎൽഎസ് ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മുൻ ഏജൻസികളുടെ അനുമതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ ഓൺലൈൻ പോർട്ടൽ വഴിയുള്ള അപ്പോയിന്റ്മെന്റ് നിർബന്ധമാക്കിയത്.
കോൺസുലർ, പാസ്പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ഏജൻസിയെ ഏൽപ്പിക്കാനുള്ള നീക്കം താൽക്കാലികമായി മാറ്റിവെച്ച സാഹചര്യത്തിലാണ് ഇന്ത്യൻ മിഷൻ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. ഇതനുസരിച്ച് ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് ഗ്ലോബൽ എന്നീ ഏജൻസികൾക്ക് ഇനി മുതൽ ഇത്തരം സേവനങ്ങൾ നൽകാൻ അധികാരമുണ്ടായിരിക്കില്ല. പുതിയ ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ പാസ്പോർട്ട് പുതുക്കി നൽകുകയുള്ളൂ.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കൃത്യമായ മാർഗനിർദ്ദേശങ്ങൾ എംബസി പുറത്തിറക്കിയിട്ടുണ്ട്. പാസ്പോർട്ട് പുതുക്കാൻ ആഗ്രഹിക്കുന്നവർ ലളിതമായ ചില ഘട്ടങ്ങളിലൂടെ അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്.
ഓൺലൈൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് മുൻപായി, അപേക്ഷകർ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിച്ച് അതിന്റെ പ്രിന്റൗട്ട് കൈവശം കരുതേണ്ടതുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
Content Highlights: Sharjah is introducing financial support measures for tourism investors by offering reductions in fees and easing payment procedures. The initiative aims to attract more investments and strengthen the emirate’s tourism sector.