മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി കൊക്കോട്ടിൽ ഹൗസിൽ സക്കീർ ആണ് മരിച്ചത്. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞ നാല് വർഷമായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫൊട്ടോഗ്രഫറായി ജോലി ചെയ്തുവരികയായിരുന്നു സക്കീർ. അബൂബക്കർ–ബീവി ദമ്പതികളുടെ മകനാണ്. സുൽഫത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ദുബായ് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് വൈകിട്ടോടെ ദുബായ് മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി.
Content Highlights: A young man from Kerala has passed away in Dubai following a heart attack. The incident has saddened the expatriate community and highlights ongoing concerns about sudden health emergencies among overseas workers.