ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത അദ്ധ്യയന വർഷം ഫീസ് കൂടില്ല; പ്രഖ്യാപിച്ച് അധികൃതർ

കെഎച്ച്ഡിഎ അനുവദിക്കുന്ന ഏര്‍ലി ചൈള്‍ഡ് ഹുഡ് സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ്, പിഴകള്‍, ദുബായ് മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ഫീസ് എന്നിവയില്‍ നിന്നും ഒഴിവാക്കും

ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിട്ടി. ദുബായ് കിരീടാവകാശി പ്രഖ്യാപിച്ച 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക പാക്കേജിന്റെ ചുവടുപിടിച്ചാണ് തീരുമാനം. ഈ തീരുമാനപ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കുന്ന ഫീസില്‍ ഡിഫറമൈന്റോ തവണകളായി അടക്കുന്നതിനോ അവസരമുണ്ടാക്കുനും കഴിയും. പിഴകളിലും ഡിഫറമെന്റെ് സേവനം പ്രയോജനപ്പെടുത്താം. കെഎച്ച്ഡിഎ അനുവദിക്കുന്ന ഏര്‍ലി ചൈള്‍ഡ് ഹുഡ് സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ്, പിഴകള്‍, ദുബായ് മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ഫീസ് എന്നിവയില്‍ നിന്നും ഒഴിവാക്കും.

Content Highlights: Dubai authorities have announced that tuition fees for private schools will remain unchanged in the upcoming academic year, providing relief to parents and students.

To advertise here,contact us