എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്സില്‍ നിന്ന് യുഎഇ പിന്മാറി. ഒപെക്സിന് പുറമെ ഒപെക് പ്ലസില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ പുതിയ തീരുമാനം നിലിവില്‍ വരും ഹോര്‍മുസ് പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ സ്വതന്ത്ര്യമായ ഉത്പാദനം ലക്ഷ്യമിട്ടാണ് കൂട്ടായ്മയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് യുഎഇ വ്യക്തമാക്കി. വിയന്നയില്‍ നിര്‍ണായക ഒപെക് യോഗം നടക്കാനിരിക്കെയാണ് എണ്ണമേഖലയെ ഞെട്ടിച്ച് കൊണ്ടുള്ള യുഎഇയുടെ പിന്മാറ്റം.
ഹോര്‍മുസിലും അറേബ്യന്‍ ഗള്‍ഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തില്‍ എണ്ണയുത്പാദനമേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എണ്ണയുത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാജ്യം എന്ന നിലയില്‍ കൂടുതല്‍ സ്വതന്ത്രമായ ഉത്പാദനവും കയറ്റുമതിയും ആവശ്യമാണെന്ന് യുഎഇ വിലയിരുത്തുന്നു.
ഇറാന് യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഘാതം മാര്‍ച്ചില്‍ ഒപെക്സിന്റെ ഉത്പ്പാദനത്തില്‍ വന്‍ ഇടിവുണ്ടാക്കി. ഏകദേശം 7.88 മില്യണ്‍ ബാരല്‍ പ്രതിദിന ഉത്പ്പാദനം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ഒപെക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളില്‍ ഒന്നാണ്. 2020 മേയില്‍ കോവിഡ് മഹാമാരിക്കുശേഷം ഉണ്ടായ 6.28 മില്യണ്‍ ബാരല്‍ ഇടിവിനേക്കാളും ഇത് കൂടുതലാണ്. ഇറാന് ഉള്‍പ്പെടുന്ന കൂട്ടായ്മ കൂടിയാണ് ഒപെക്. ഇറാഖ്, സൗദി, കുവൈറ്റ്, വെനസ്വേല തുടങ്ങി 13 അംഗരാജ്യാണ് കൂട്ടായ്മയിലുണ്ടായിരുന്നത്. എണ്ണയുത്പാദനത്തിന്റെ 80 ശതമാനം കൈയാളുന്ന കൂട്ടായ്മയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് അങ്കോള പുറത്തുപോയി.
യുഎഇ കൂടി പടിയിറങ്ങുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം പതിനൊന്നായി ചുരുങ്ങും. ആഗോളതലത്തില്‍ എണ്ണവിലയേയും ഉത്പാദനത്തേയും നിയന്ത്രിക്കാനുള്ള ഒപെക്സിന്റെ നിര്‍ണായക സ്വാധീനത്തെ യുഎഇയുടെ പിന്മാറ്റം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അബുദാബി എമിറേറ്റ് 1967 മുതല്‍ ഒപെകിന്റെ ഭാഗമായിരുന്നു. പിന്നീട് യുഎഇ രൂപീകരിച്ചപ്പോള്‍ മുതല്‍ കൂട്ടായ്മ അംഗമാണ്. ഒപെക്സിൽ നിന്ന് പുറത്തുപോയാലും എണ്ണയുത്പാദന മേഖലയുടെ സ്ഥിരത ഉറപ്പാക്കാന്‍ തങ്ങള്‍ സഹകരിക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
Content Highlights: Bahrain Parliament has suggested that the government should bear the license fee of private school teachers, aiming to support educators and strengthen the education sector.