വ്യാജ ഡെലിവറി സന്ദേശങ്ങളിലൂടെയും പ്രണയ തട്ടിപ്പിലൂടെയും 30 ലക്ഷം ദിര്‍ഹത്തിലധികം തട്ടിയെടുത്ത അന്താരാഷ്ട്ര ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. യുഎഇയ്ക്കകത്തും പുറത്തുമുള്ള ആളുകളെ ലക്ഷ്യമിട്ടായിരുന്നു നാലംഗ സംഘത്തിന്റെ പ്രവര്‍ത്തനം. പ്രമുഖ ഷിപ്പിംഗ്, ഇന്‍ഷുറന്‍സ് കമ്പനികളുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് ഇവര്‍ പണം തട്ടിയത്. ഇരകളുടെ പേരില്‍ പാഴ്സലുകള്‍ വന്നിട്ടുണ്ടെന്നും അത് കൈപ്പറ്റാന്‍ കസ്റ്റംസ് ഫീസും ഇന്‍ഷുറന്‍സ് തുകയും നല്‍കണമെന്നും വിശ്വസിപ്പിച്ചായിരുന്നു ഇരകളെ വലയില്‍ വീഴ്ത്തിയതിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചും സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇരകളുമായി ബന്ധം സ്ഥാപിച്ച ശേഷം യുഎഇയിലേക്ക് വരാനുള്ള യാത്രാ ചെലവ് എന്ന വ്യാജേനയോ മറ്റ് അടിയന്തര സാഹചര്യങ്ങള്‍ പറഞ്ഞോ പണം ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ രീതി. അന്താരഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശൃംഖലയിലെ കണ്ണികളാണ് പിടിയിലായതെന്നും ഷാര്‍ജ പൊലീസ് വ്യക്തമാക്കി.
Content Highlights: Sharjah Police arrested a four-member gang involved in fake online fraud cases. The action is part of efforts to curb cybercrime and protect residents from digital scams.