യുഎഇയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ എമിറേറ്റ്സ് എന്‍ബിഡി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ഇളവുകള്‍ വിപുലീകരിച്ചു. ബാങ്ക് പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം 100 ദിര്‍ഹത്തിന്റെ ലോണ്‍ മാറ്റിവയ്ക്കല്‍ ഫീസ് ജൂണ്‍ 30 വരെ പൂര്‍ണമായും ഒഴിവാക്കി. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ക്ക് പൂജ്യം ശതമാനം പലിശയും അനുവദിച്ചു. കൂടാതെ, ജൂണ്‍ 15 വരെ സീറോ പെര്‍സെന്റേജ് ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകളില്‍ പ്രോസസ്സിംഗ് ഫീസും ഈടാക്കില്ല.
യുഎഇയിലും ജിസിസി രാജ്യങ്ങളിലും സൗജന്യമായി പണം പിന്‍വലിക്കാനും കേടുപാടുകള്‍ സംഭവിച്ച ഡെബിറ്റ് കാര്‍ഡുകള്‍ സൗജന്യമായി മാറ്റിവാങ്ങാനും ജൂണ്‍ 30 വരെ അവസരമുണ്ടാകും. ദുബായ് ഭരണകൂടം ബിസിനസ് മേഖലയ്ക്കായി പ്രഖ്യാപിച്ച ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ പിന്തുണാ പദ്ധതിക്ക് പിന്നാലെയാണ് ബാങ്കിന്റെ തീരുമാനം. പ്രാദേശികമായ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് ഇളവുകള്‍ ദീര്‍ഘിപ്പിച്ചതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
Content Highlights: UAE residents receive relief as Emirates NBD expands its announced customer benefits and discount schemes, aiming to support and ease financial burdens for customers.