ശരീരഭാരം കുറയ്ക്കാൻ അം​ഗീകൃത മരുന്നുമായി യുഎഇ; ഉടൻ ജനങ്ങൾക്ക് ലഭ്യമാകും

കുത്തിവെപ്പില്ലാതെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ മരുന്നിൻ്റെ പ്രത്യേകത

യുഎഇയില്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള അംഗീകൃത മരുന്ന് ജനങ്ങളിലേക്ക് എത്തുന്നു. എന്നാല്‍ ഫൊണ്ടായോ എന്ന പേരിലുള്ള ഈ ഗുളിക എല്ലാവര്‍ക്കും അനുയോജ്യമല്ലെന്നും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമെ ഇത് ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ആരോഗ്യ വിഗഗ്ധര്‍ വ്യക്തമാക്കി. മെയ് മാസം മുതല്‍ ആര്‍ഹരായവര്‍ക്ക് മരുന്ന് ലഭ്യമായിത്തുടങ്ങും.

കുത്തിവെപ്പില്ലാതെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഫോണ്ടായ എന്ന ഗുളിക. ദിവസവും ഒരു നേരം മാത്രം കഴിച്ച് അമിത വണ്ണം കുറയ്ക്കാനും അതുമൂലമുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കാനും ഇതിലൂടെ കഴിയും. എന്നാല്‍ മരുന്നുപോയഗത്തിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും എമിറേറ്റസ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ഈ മരുന്ന് അനുയോജ്യമല്ല. അമിത വണ്ണമുള്ളവരും ബോഡിമാസ് ഇന്‍ഡക്സ് 30 ഉള്ളവരുമായ മുതിര്‍ന്നവാര്‍ക്കാണ് പ്രധാനമായും ഈ ഗുളിക ഉപയോഗിക്കാനാകുക. അമിതഭാരം മൂലം ഉണ്ടാകുന്ന അനുബന്ധ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ഇത് അനുയോജ്യമാണ്. എന്നാല്‍ ഡോക്ടറുടെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ മരുന്ന് ഉപയോഗിക്കാന്‍ അനുമതിയുള്ളു.

'ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, സ്ലീപ് അപ്നിയ, സന്ധി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവര്‍ക്കും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാമെന്നും എമിറേറ്റസ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കി. വിശപ്പ് നിയന്ത്രിക്കാനും അമിതമായ ആഹാരം കഴിക്കുന്നത് കുറയ്ക്കാനും മരുന്ന് കഴിക്കുന്നതിലൂടെ കഴിയും. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയമായതിന് പിന്നാലെയാണ് മരുന്ന് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. പരീക്ഷണ ഘട്ടത്തില്‍ ഈ മരുന്ന് ഉപയോഗിച്ചവര്‍ക്ക് ശരാശരി 12.4 ശതമാനം വരെ ശരീരഭാരം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലിയാണ് ന്യൂതമായ ഗുളിക വികസിപ്പിച്ചത്.

Content Highlights: United Arab Emirates is set to roll out an approved weight loss medication soon, marking a step forward in healthcare solutions.

To advertise here,contact us