അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ 200 ഗ്രാം സ്വർണക്കട്ടികൾ സ്വന്തമാക്കി അഞ്ച് ഇന്ത്യൻ പ്രവാസികൾ. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഈ ഭാഗ്യശാലികൾ. വിജയികളായവരിൽ ഒരാൾ മലയാളിയാണ്. ഷാർജയിൽ താമസിക്കുന്ന രാജഗോപാൽ ആണ് ഭാഗ്യശാലിയായ മലയാളി. 25 സുഹൃത്തുക്കൾക്കൊപ്പമാണ് രാജഗോപാൽ ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവർക്കുമായി വീതിച്ചുനൽകാനാണ് രാജഗോപാലിന്റെ തീരുമാനം.
സൗദിയിൽ 23 വർഷമായി ജോലി ചെയ്യുന്ന തെലങ്കാന സ്വദേശി മുഹമ്മദ് തസീം തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് വിജയിയായത്. പൈലറ്റാകാൻ പഠിക്കുന്ന മകന്റെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക മാറ്റിവെക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
സൗദിയിൽ താമസിക്കുന്ന തമിഴ്നാട്ടുകാരനായ കാർത്തിക് കുമാർ ആണ് മറ്റൊരു വിജയി. കാർത്തിക് കഴിഞ്ഞ ആറ് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കാളിയാണ്. സുഹൃത്തുക്കളായ അഞ്ചുപേർക്കൊപ്പം ചേർന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. പത്ത് വർഷമായി ഭാഗ്യം പരീക്ഷിക്കുന്ന സോളമൻ രാജയ്ക്കും ഒടുവിൽ ഭാഗ്യനേട്ടം സ്വന്തമായി. ലഭിച്ച സ്വർണ്ണക്കട്ടി പണമാക്കി മാറ്റാനാണ് സോളമൻ ആഗ്രഹിക്കുന്നത്.
അബുദാബിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന മുഹമ്മദ് ഷഖിൽ ആണ് അഞ്ചാമത്തെ വിജയി. 10 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് മുഹമ്മദ് ഷഖിൽ ഈ നേട്ടം സ്വന്തമാക്കിയത്.
Content Highlights: Indian expatriates have emerged as winners in the Big Ticket draw, with a Malayali among them receiving a gold bar prize. The win has brought excitement among the expat community.