റിയാദിലും ജിദ്ദയിലും ഇന്ത്യൻ പ്രവാസികൾക്കായി ഓപ്പൺ ഹൗസ്; പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കും

റിയാദ് എംബസിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെയാണ് ഓപ്പൺ ഹൗസ് നടക്കുന്നത്

saudi

സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് കേട്ട് പരിഹാരം കാണുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ വേഗത്തിൽ ഇടപെടാനും പരിഹാരം തേടാനുമാണ് ഈ സംവിധാനം ഒരുക്കുന്നത്.

റിയാദ് എംബസിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെയാണ് ഓപ്പൺ ഹൗസ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓപ്പൺ ഹൗസ് സമയത്ത് സാധാരണ കോൺസുലാർ സേവനങ്ങൾ ലഭ്യമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

ജിദ്ദ കോൺസുലേറ്റിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെയാണ് ഓപ്പൺ ഹൗസ് നടക്കുക. ഇവിടെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉച്ചകഴിഞ്ഞ് 2.30 മുതൽ കോൺസുലേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്. പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അധികൃതരെ അറിയിക്കാൻ ഈ അവസരം പ്രവാസികൾക്ക് പ്രയോജനപ്പെടുത്താം.

Content Highlights: The Indian Embassy in Riyadh and the Consulate General of India in Jeddah provide Open House sessions for Indian nationals to raise consular and community welfare grievances. In Jeddah, a special Open House is scheduled for November 29, 2026, from 3 pm to 5 pm. Eligible Indian nationals can walk in from 2:30 pm without a prior appointment. In Riyadh, Embassy officials are available during regular Open House hours to address expatriate welfare concerns.

To advertise here,contact us