‘പേടിക്കണ്ട,നമ്മൾ സൗദിയിലാണ്'; സുരക്ഷാ മുന്നറിയിപ്പ് കേട്ട് ഭയന്ന സഹോദരിക്ക് കരുതലായി ജ്യേഷ്ഠൻ, വീഡിയോ വൈറൽ

സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റി മേധാവി തുർക്കി അൽ ഷെയ്ഖും വീഡിയോ പങ്കുവെച്ച് കുട്ടിയെ പ്രശംസിച്ചു

സുരക്ഷാ മുന്നറിയിപ്പ് മുഴങ്ങുന്നതിനിടെ ഭയന്ന അനുജത്തിയെ ആശ്വസിപ്പിക്കുന്ന സഹോദരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രതിസന്ധി ഘട്ടത്തിൽ കാണിച്ച ധൈര്യവും സഹോദരിയോടുള്ള കരുതലുമാണ് സഹോദരന് അഭിനന്ദനങ്ങൾ നേടിക്കൊടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയിൽ തുടർച്ചയായ സുരക്ഷാ ഭീഷണികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വിഡിയോ ശ്രദ്ധ നേടിയത്.

വീട്ടിലെ സ്വീകരണമുറിയിൽ കിടക്കുകയായിരുന്ന അബ്ദുള്ള എന്ന ബാലൻ ഫോണിൽ മുന്നറിയിപ്പ് ലഭിച്ചയുടൻ അനിയത്തി അമീറയെ ശ്രദ്ധിക്കുന്നതാണ് വിഡിയോയിലുള്ളത്. മുന്നറിയിപ്പ് കേട്ട് അനിയത്തി പരിഭ്രമത്തോടെ പ്രതികരിച്ചപ്പോൾ അബ്ദുള്ള അവളെ ആശ്വസിപ്പിച്ചു. ‘സാരമില്ല, പേടിക്കേണ്ട. ഒന്നും സംഭവിക്കില്ല. നമ്മൾ സൗദിയിലാണ്. പേടിക്കേണ്ട’ എന്നായിരുന്നു അബ്ദുള്ള അനിയത്തിയോട് പറഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒറ്റപ്പെടുത്താതെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയതിന് സമൂഹമാധ്യമങ്ങളിൽ സഹോദരന് അഭിനന്ദന പ്രവാഹമാണ്.

സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റി മേധാവി തുർക്കി അൽ ഷെയ്ഖും വീഡിയോ പങ്കുവെച്ച് കുട്ടിയെ പ്രശംസിച്ചു. ‘Well done! Habibi’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്നറിയിപ്പ് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് അനിയത്തി അമീറയെയാണെന്നും തനിക്ക് പേടി തോന്നിയില്ലെന്നും അബ്ദുള്ള പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മകനെ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിൽ വിശ്വാസമർപ്പിക്കാൻ പഠിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് കുട്ടികളുടെ പിതാവും വിഡിയോയ്ക്ക് താഴെ പ്രതികരിച്ചു.

ياحبيبي كفو🇸🇦❤️ https://t.co/ivN0upUe1d

Content Highlights: video of a young Saudi boy reassuring his younger sister during a security alert has gone viral on social media, drawing praise from viewers for his

calm and caring response.

To advertise here,contact us