കോട്ടയം സ്വദേശിയായ ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി

ഉംറയുടെ ചടങ്ങുകൾ പൂർത്തീകരിച്ച് മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയിലായിരുന്നു മരണം

കോട്ടയം സ്വദേശിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി പുതുപ്പറമ്പിൽ പരേതനായ സെയ്തു മുഹമ്മദിന്റെ (മാങ്കുഞ്ഞ്) ഭാര്യ ലെെല സെതു മുഹമ്മദ് (75) ആണ് മദീനയിൽ മരിച്ചത്. ആനക്കല്ല് നെല്ലിമലപ്പുതുപ്പറമ്പിൽ കുടുംബാം​ഗമാണ്.

ഉംറയുടെ ചടങ്ങുകൾ പൂർത്തീകരിച്ചു മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയിലായിരുന്നു മരണം. കബറടക്കും ബദറിൽ നടന്നു. ഫാത്തിമ (ജൂലി), ബീമാ (ഡാലി), റയാസ് സെയ്ത് മുഹമ്മദ് (ഖത്തർ) എന്നിവരാണ് മക്കൾ. പരേതനായ സുബെെർ( മൂവാറ്റുപുഴ), നാസർ (തീക്കോയി), തസ്നി (ഈരാറ്റുപേട്ട) എന്നിവർ മരുമക്കളാണ്. മഹമ്മദ് സീതി (കോട്ടയം), മുഹമ്മദ് ഹനീഫ (കുമളി) എന്നിവർ സഹോദ​രങ്ങളാണ്.

Content Highlights: woman from Kottayam, Kerala, who travelled to Saudi Arabia for Umrah, has passed away in Madinah, according to reports.

To advertise here,contact us