പശ്ചിമേഷ്യൻ പ്രതിസന്ധി; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി റിയാദ് എംബസി

വ്യോമാക്രമണമോ മറ്റു അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ താമസസ്ഥലങ്ങളിൽ തന്നെ സുരക്ഷിതമായി തുടരാൻ എംബസി നിർദ്ദേശം നൽകി

പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ കടുത്ത ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എംബസി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

വ്യോമാക്രമണമോ മറ്റു അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ താമസസ്ഥലങ്ങളിൽ തന്നെ സുരക്ഷിതമായി തുടരാൻ എംബസി നിർദ്ദേശം നൽകി. പ്രാദേശിക ഭരണകൂടവും അധികൃതരും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകളിൽ വീഴ്ച വരുത്തരുതെന്നും എംബസി ഓർമ്മിപ്പിച്ചു.

നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളോ, ദൃശ്യങ്ങളോ, മറ്റ് ഉള്ളടക്കങ്ങളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും പൗരന്മാർ പൂർണ്ണമായും വിട്ടുനിൽക്കണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Content Highlights: India’s Embassy in Riyadh urges Indian nationals in Saudi Arabia to remain calm and vigilant, follow local safety instructions and check flight updates amid regional tensions.

To advertise here,contact us