തുടർച്ചയായ ഹൂത്തി ആക്രമണങ്ങൾ; റിയാദ് വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടും

മേഖലയിൽ സുരക്ഷാ ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് എയർപോർട്ട് അടച്ചിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

തുടർച്ചയായ ഹൂത്തി ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം ഒക്ടോബർ 17 വരെ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി അധികൃതരുടെ ഈ നിർണായക നടപടി.

മേഖലയിൽ സുരക്ഷാ ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് എയർപോർട്ട് അടച്ചിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളം വഴി സർവീസ് നടത്താനിരുന്ന നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിവരങ്ങളും സമയക്രമവും ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Saudi Arabia has extended the suspension of operations at Riyadh’s King Khalid International Airport until October 17 following repeated attacks, as authorities conduct safety inspections.

To advertise here,contact us