സൗദി അറേബ്യയിലെ റിയാദ് ഷിഫയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്
തിരുവനന്തരപുരം നെടുമങ്ങാട് സ്വദേശി മരിച്ചു. പൊയ്ക വീട്ടിൽ ഷാജഹാൻ (60) ആണ് മരിച്ചത്. റിയാദിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.
ഇന്നലെ രാത്രി പള്ളിയിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടൻ ദല്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ സംസ്കരിക്കും.
Content Highlights: A native of Thiruvananthapuram, Kerala, has passed away in Saudi Arabia.