വിനോദ സഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യം; പുതിയ ടൂറിസം കരാറിൽ ഒപ്പുവെച്ച് സൗദിയും ഫ്രാൻസും

ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് ടൂറിസം നല്‍കുന്ന സംഭാവനകള്‍ മന്ത്രിമാർ വിലയിരുത്തി

പുതിയ ടൂറിസം സഹകരണ കരാറില്‍ ഒപ്പുവെച്ച് സൗദിയും ഫ്രാന്‍സും. നിക്ഷേപം, അത്യാധുനിക സാങ്കേതികവിദ്യകൾ, സുസ്ഥിര വികസനം എന്നിവ മുന്‍ നിർത്തിയാണ് പുതിയ കരാർ. യുഎൻ ടൂറിസം എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ 126-ാമത് സമ്മേളനത്തിനിടെയാണ് ഇരു രാജ്യങ്ങളുടെയും ടൂറിസം മന്ത്രിമാർ തമ്മില്‍ കരാറില്‍ ഒപ്പിട്ടത്.

ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് ടൂറിസം നല്‍കുന്ന സംഭാവനകള്‍ മന്ത്രിമാർ വിലയിരുത്തി. പുതിയ കരാറിലൂടെ ടൂറിസം രംഗത്തെ തൊഴില്‍ വൈദിഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരുപാടികള്‍ക്ക് തുടക്കമാകും. ഫ്രാൻസിലെ നൂതന ടെക് സ്റ്റാർട്ടപ്പുകളെ സൗദിയിലെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കാനും ടൂറിസത്തിൽ എഐ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും കരാർ വ്യവസ്ത ചെയ്യുന്നു.

സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങളും ഇരുരാജ്യങ്ങളും പങ്കുവെയ്ക്കും. ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഫ്രാൻസിന്‍റെ പരിചയ സമ്പത്ത് തങ്ങളുടെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയ ഊർജമാകുമെന്നാണ് സൗദി അറേബ്യ കണക്ക് കൂട്ടുന്നത്.

Content Highlights: Saudi Arabia and France have signed a new tourism cooperation agreement aimed at boosting visitor numbers, strengthening partnerships, and accelerating growth in the tourism sector.

To advertise here,contact us