ആലപ്പുഴ സ്വദേശിയായ പ്രവാസി മലയാളി സൗദി അറേബ്യയിൽ നിര്യാതനായി

ഏറെ വർഷങ്ങളായി അൽ നാരിയയിലെ പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു രാമചന്ദ്രൻ

ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശി അനിൽ നിവാസിൽ കുട്ടി രാമചന്ദ്രൻ കുരങ്ങൻ പൊയ്കയിൽ സൗദി അറേബ്യയിൽ നിര്യാതനായി. 59 വയസായിരുന്നു. സൗദിയിലെ കിഴക്കൻ പ്രവിശ്യയായ അൽ നാരിയയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് അൽ നാരിയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. പരേതരായ അയ്യപ്പൻ കുട്ടി – പങ്കജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: കുസുമം. മക്കൾ: അമൽ, അമിത്.

ഏറെ വർഷങ്ങളായി അൽ നാരിയയിലെ പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു രാമചന്ദ്രൻ. മൃതദേഹം നിലവിൽ അൽ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlights: An expatriate Malayali from Alappuzha has passed away in Saudi Arabia. The news has left the local community and fellow expatriates in mourning, with arrangements underway to repatriate the body and complete formal procedures.

To advertise here,contact us