സൗദി പ്രവാസിയായ നിലമ്പൂർ സ്വദേശി ഹൃദയാ​ഘാതത്തെ തുടർന്ന് അന്തരിച്ചു

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ അന്ത്യം സംഭവിക്കുകയായിരുന്നു.

രണ്ട് പതിറ്റാണ്ടായി ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ ആണ് ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ മരിച്ചത്. 60 വയസായിരുന്നു. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പ് ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ അന്ത്യം സംഭവിക്കുകയായിരുന്നു.

ആശുപത്രിയിലെ അടിയന്തര നടപടികൾക്കും മറ്റ് ഔദ്യോഗിക കാര്യങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി (KMCC) വെൽഫയർ വിങ് രംഗത്തുണ്ട്. ആവശ്യമായ നിയമനടപടികൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും കെ.എം.സി.സി ഭാരവാഹികളും അറിയിച്ചു. വേലുക്കുട്ടിയുടെയും പത്മാവതിയുടെയും മകനാണ്. ബീനയാണ് ഭാര്യ. ശരത്ത്, കാവ്യ എന്നിവർ മക്കളാണ്.

Content Highlights: A Kerala native from Nilambur, employed in Saudi Arabia, has died due to a sudden heart attack. The news has left his family and fellow expatriates in deep sorrow, with arrangements being made to repatriate the body.

To advertise here,contact us