സൗദിയില്‍ ഇത്തവണത്തെ ബലി പെരുന്നാള്‍ നമസ്കാരം സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷം നിര്‍വഹിക്കണമെന്ന് ഇസ്ലാമിക മതകാര്യ, മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍-ഷൈഖ് നിര്‍ദേശം നല്കി. മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ പള്ളികളില്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേഷം പ്രാര്‍ത്ഥന ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുവാനും രാജ്യത്തെ എല്ലാ മതകാര്യ മന്ത്രാലയത്തിന്റെ എല്ലാ ശാഖകള്‍ക്കും അയച്ച നിര്‍ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആരാധകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്റ പ്രാധാന്യവും അദ്ദേഹം ഊന്നി പറഞ്ഞു. സൗദിയിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ഥ സമയങ്ങളിലാണ് സൂര്യോദയം. ഇതിനാല്‍ വ്യത്യസ്ഥ സമയങ്ങളിലാണ് ഈദ് നമസ്കാരം നടക്കുക.
കഴിഞ്ഞ ദിവസം യുഎഇയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും വാരാന്ത്യങ്ങള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ആറ് ദിവസത്തെ അവധി ലഭിക്കും. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരംഭിച്ചുകഴിഞ്ഞു. അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ച് നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 26 ചൊവ്വാഴ്ച മുതല്‍ 29 വെള്ളിയാഴ്ച വരെയാണ് ശമ്പളത്തോടുകൂടിയ അവധി. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യങ്ങള്‍ കൂടി ചേരുമ്പോള്‍ നാല് ദിവസത്തെ അവധി ലഭിച്ചു. അവധിക്ക് ശേഷം തിങ്കളാഴ്ച മുതല്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
ഫെഡറല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ ഒന്നിനായിരിക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക. പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 27നാണ് ബലി പെരുന്നാള്‍ തലേ ദിവസമായ 26ന് അറഫാ സംഗമവും നടക്കും.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസപ്പിറവി കണ്ടതിനെ പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് വലിയൊരു വിഭാഗം പ്രവാസികള്‍. കുടുംബവുമൊത്ത് മറ്റ് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. സന്ദര്‍ശകരെ സ്വീകരിക്കാന്‍ യുഎഇയിലെ ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേക്കേഷന് ഉള്‍പ്പെടെ ആകര്‍ഷകമായ ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളാണ് വിവിധ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Authorities in Saudi Arabia said this year’s Eid al-Adha prayers will begin 15 minutes after sunrise. Preparations are underway at mosques and prayer grounds across the country for the festive prayers.