മരിച്ച വ്യക്തികളുടെ പേരിലുള്ള വാഹനങ്ങൾ ഓടിക്കരുത്; കർശന നടപടിയുമായി സൗദി അറേബ്യ

കനത്ത പിഴക്ക് പുറമെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ശരിയാക്കുന്നത് വരെ വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യും.

സൗദി അറേബ്യയില്‍ മരിച്ച വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരായ നടപടി ശക്തമാക്കി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ്. ഇത്തരം വാഹനങ്ങള്‍ നിയമപരമായ കൈമാറ്റമോ ഓതറൈസേഷനോ ഇല്ലാതെ ഉപയോഗിക്കുന്നവര്‍ക്ക് 900 റിയാല്‍ വരെയാണ് പിഴ. ഇതിനായി പ്രത്യേക നിയമ ഭേഗഗതി കൊണ്ടു വരാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായ തേടുന്നതായി പുതിയ നിര്‍ദ്ദേശം ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ചു.

അധികം വൈകാതെ രാജ്യത്ത് നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ക്കും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് തുടക്കം കുറിച്ചു. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 68-ലെ നാലാം ഖണ്ഡികയിലാണ് പുതിയ ഭേദഗതി ഉള്‍പ്പെടുത്തുന്നത്. കനത്ത പിഴക്ക് പുറമെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ശരിയാക്കുന്നത് വരെ വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യും.

Content Highlights: Saudi Arabia’s General Directorate of Traffic warns against driving vehicles owned by deceased individuals. Learn about the legal procedures and transfer requirements.

To advertise here,contact us