സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ കുവൈറ്റ് എയര്‍വേയസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ താത്ക്കാലികമായി സര്‍വീസ് സൗദിയിലേക്ക് മാറ്റിയതോടെയാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്.
ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ 1,50,000 യാത്രക്കാരെന്നാണ് കിഴക്കന്‍ പ്രവിശ്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഖൈസുമ വിമാനത്താവളം എന്നിവിടങ്ങളിലെ കണക്കുകളാണ് എയര്‍പോര്‍ട്ട് അതോറിറ്റി പുറത്തുവിട്ടത്. രണ്ട് എയര്‍പോര്‍ട്ടുകളിലുമായി 1,200 ലധികം വിമാന സര്‍വീസുകളും ഈ കാലയളവില്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: