ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള അവസാന വട്ട ഒരുക്കങ്ങള്‍ സൗദി അറേബ്യയില്‍ പുരോഗമിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഈ മാസം 18-ന് സൗദിയില്‍ എത്തും. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും ഹജ്ജ് ഉംറ മാന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഒരുക്കങ്ങളും ക്രമീകണങ്ങളുമാണ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഹംജ് ഉറം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുണ്യകേന്ദ്രങ്ങളായ മിന, അറഫാ എന്നിവിടങ്ങളില്‍ കൂടുതല്‍ തണല്‍ ഒരുക്കുന്നതിനുളള നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. പല ഭാഗങ്ങളിലെ ഇരുമ്പ് ഗോവണികളൊഴിവാക്കി എസ്കലേറ്ററുകളും സ്ഥാപിക്കും.
അറഫയിലെ നിമിറ പള്ളിക്ക് പുറമെ ജബലുറഹ്മക് പര്‍വതത്തിന് ചുറ്റുമുള്ള മേഖലയിലും ചൂടിന്റെ കാഠിന്യം കുറക്കാന്‍ പ്രത്യേക ക്രമീകണവും ഏര്‍പ്പെടുത്തും. ടോയ്ലറ്റ് സമുച്ചയങ്ങള്‍, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,75,025 തീര്‍ത്ഥാടകര്‍ക്കാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 8530 തീര്‍ത്ഥാടകരും ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കും. തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രകള്‍ക്ക് ഹൈസ്പീഡ് മെട്രോ സൗകര്യം ലഭ്യമാക്കും.
മക്കയില്‍ വിവിധയിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഹറമിലേക്ക് പോകുന്നതിനായി 24 മണിക്കൂറും ഷട്ടില്‍ ബലസ് സര്‍വീസ് പ്രവര്‍ത്തിക്കും. ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഇത്തവണ പ്രത്യേക സ്മാര്‍ട്ട് വാച്ചുകള്‍ വിതരണം ചെയ്യും. തീര്‍ത്ഥാടകരെ ട്രാക്ക് ചെയ്യുന്നതിനും, അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പുറമെ ഇന്റര്‍നെറ്റ് സൗകര്യവും ഇതില്‍ ലഭ്യമാക്കും. വിമാനങ്ങള്‍ റദ്ദാകാനും വൈകാനുമുള്ള സാഹചര്യം മുന്നില്‍ കണ്ട് യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്ന് തീര്‍ത്ഥാടകരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് എയര്‍പേര്‍ട്ടില്‍ എത്തിച്ചേരണമെന്നതടക്കമുളള നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരിക്കുന്നത്.
Content Highlights: Saudi Arabia has entered the final stage of Hajj preparations as the first group of pilgrims from India is set to depart on the 18th. Extensive arrangements are being made to ensure a smooth and safe pilgrimage.