സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസ്; പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി

രാജ്യത്തേക്ക് വലിയ തോതില്‍ മയക്കുമരുന്നു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്

സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രവാസിയുടെ വധശിക്ഷ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി. സുഡാന്‍ സ്വദേശിയായ ആദം അലി ആദം മുഹമ്മദാണ് വധിക്കപ്പെട്ടത്. മക്ക പ്രവിശ്യയില്‍ വെച്ചായിരുന്നു ആഭ്യന്തര മന്ത്രാലയം ശിക്ഷ നടപ്പിലാക്കിയത്. ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വധശിക്ഷാ വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചതിന് പിന്നാലെയാണ് നടപടി. വധശിക്ഷ നടപ്പിലാക്കാന്‍ പ്രത്യേക രാജകീയ ഉത്തരവും പുറത്തിറക്കിയിരുന്നു.

രാജ്യത്തേക്ക് വലിയ തോതില്‍ മയക്കുമരുന്നു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മയക്കു മരുന്ന് കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി അടുത്തിടെ സൗദിയില്‍ മയക്കുമരുന്നു നിയമം ഭേഗഗതി ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ വധശിക്ഷ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ തുടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Saudi Arabia has carried out the execution of an expatriate convicted in a drug smuggling case, highlighting the country’s strict stance on narcotics-related crimes.

To advertise here,contact us