നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി ഭരണകൂടം. ഒരാഴ്ചക്കിടെ 14,000-ത്തിലധികം നിയമ ലംഘകരെ സുരക്ഷാ സേന പിടികൂടി. നേരത്തെ അറസ്റ്റിലായ 6,200ൽ അധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ നിയമ ലംഘകരായ പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
മാര്‍ച്ച് 26 മുതല്‍ ഈ മാസം ഒന്ന് വരെയുള്ള ഒരാഴ്ചക്കാലയളവില്‍ മാത്രം പിടിയിലായത് 14,242 നിയമ ലംഘകരാണ്. മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് തുടര്‍ന്ന് വന്നരാണ് ഇതില്‍ ഏറെയും. 7,884 പേരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 2,410 പേരും പിടിയിലായി. അതിര്‍ത്തി സുരക്ഷാ നിയമ ലംഘിച്ച 3,948 ആളുകളെയും അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,449 പേരെയും അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമ ലംഘകര്‍ക്ക് താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്കിയ 25 പേരും അറസ്റ്റിലായിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ 36,365 പ്രവാസികള്‍ക്കെതിരായ നിയമ നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇതില്‍ 6,285 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിലും രാജ്യവ്യാപകമായി പരിശോധന തുടരാനാണ് തീരുമാനം.
നിയമ ലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം പതുജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കിക്കുന്നത്. ഇതിന് പുറമെ ഇത്തരക്കാരുടെ വാഹം ഉള്‍പ്പെടെയുള്ള സ്വത്തുവകകളും കണ്ടുകെട്ടും. നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം അറിയിക്കണമെന്നും അധികൃതര്‍ താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് പുറമെ ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും.
Content Highlights: Saudi Arabia has intensified its crackdown on law violators, reporting multiple arrests within a week as part of strict enforcement measures across the country.