ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, കോഴി മുട്ട എന്നിവയുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പുറമെ 16 രാജ്യങ്ങളിലെ വിവിധ പ്രവിശ്യകളില്‍ നിന്നുളള ഉത്പ്പന്നങ്ങള്‍ക്ക് ഭാഗിക നിരോധനവും ഏര്‍പ്പെടുത്തി.

പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. അതേസമയം ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിച്ച കോഴിയിറച്ചി ഉല്‍പ്പന്നങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും അതോറിറ്റി അറിയിച്ചു.

Content Highlights: saudi arabia authority bans poultry imports from 40 countries including india amid health concerns

To advertise here,contact us