സമുദ്ര പരിസ്ഥിതി സംരക്ഷണം ശക്തമാക്കി ഖത്തർ; ഇദ്ദ് എൽ ഷാർഗിയിൽ വൻ ശുചീകരണ കാമ്പയിൻ

കടൽത്തീരങ്ങളിലെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സമുദ്രജീവികളുടെ നിലനിൽപ്പ് ഉറപ്പാക്കാനും ഇത് സഹായിക്കും.

സമുദ്ര പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കി ഖത്തർ. സായുധ സേനയുടെ പരിസ്ഥിതി ഡയറക്ടറേറ്റുമായി സഹകരിച്ച് ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇതിനായി പ്രത്യേക ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു.

രാജ്യത്തെ പ്രമുഖ തീരദേശ മേഖലയായ 'ഇദ്ദ് എൽ ഷാർഗി' പ്രദേശത്തെ കടൽത്തീരത്തുനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും പൂർണ്ണമായി നീക്കം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കടൽത്തീരങ്ങളിലെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സമുദ്രജീവികളുടെ നിലനിൽപ്പ് ഉറപ്പാക്കാനും ഇത് സഹായിക്കും.

സമുദ്ര പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി രാജ്യത്ത് നടന്നുവരുന്ന സംയുക്ത ദേശീയ പരിശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയവും സായുധ സേനയും കൈകോർത്ത് ഈ മാതൃകാപരമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

Content Highlights: Qatar continues to strengthen its environmental conservation efforts through beach and island cleanup campaigns, public participation and stronger environmental monitoring. The initiatives aim to reduce coastal pollution, protect marine habitats and promote sustainable environmental practices.

To advertise here,contact us