ഖത്തറിൽ സാമ്പത്തിക ഇടപാടുകൾ ഇനി അതിവേഗം; നിർണ്ണായക മാറ്റവുമായി സെൻട്രൽ ബാങ്ക്

ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ കൂടുതൽ വേഗമേറിയതും സുരക്ഷിതവുമായ ഇടപാടുകൾ സാധ്യമാക്കുകയാണ് ഈ പരിഷ്കാരത്തിലൂടെ ഖത്തർ സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നത്.

ഖത്തറിലെ സാമ്പത്തിക ഇടപാടുകളും പേയ്‌മെന്റ് സംവിധാനങ്ങളും കൂടുതൽ വേഗത്തിലാക്കുന്നതിനായി നിർണ്ണായക തീരുമാനവുമായി ഖത്തർ സെൻട്രൽ ബാങ്ക്. പേയ്‌മെന്റ് സേവന ദാതാക്കൾക്ക് സെൻട്രൽ ബാങ്കിൽ അക്കൗണ്ട് തുറക്കാനും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റത്തിലേക്ക് നേരിട്ട് ആക്‌സസ് നേടാനുമുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്.

ഇതോടെ ഇടനിലക്കാരായ ബാങ്കുകളുടെ സഹായമില്ലാതെ തന്നെ പേയ്‌മെന്റ് സേവന ദാതാക്കൾക്ക് നേരിട്ട് സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും. രാജ്യത്തെ ധനകാര്യ പശ്ചാത്തല സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും പേയ്‌മെന്റ് സംവിധാനങ്ങൾ കൂടുതൽ സുതാര്യവും വേഗതയുള്ളതുമാക്കാനും ഈ മാറ്റം സഹായിക്കും.

ഇടപാടുകളിലെ ഇടനിലക്കാരുടെ എണ്ണം കുറയുന്നതോടെ സാമ്പത്തിക കൈമാറ്റങ്ങളുടെ ഘട്ടങ്ങൾ കൂടുതൽ ലളിതമാകും. ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ കൂടുതൽ വേഗമേറിയതും സുരക്ഷിതവുമായ ഇടപാടുകൾ സാധ്യമാക്കുകയാണ് ഈ പരിഷ്കാരത്തിലൂടെ ഖത്തർ സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നത്.

Content Highlights: Qatar Central Bank has announced a key change aimed at speeding up financial transactions. The move is expected to improve the efficiency of payment and banking services across the country.

To advertise here,contact us