കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിര്‍ (24) ആണ് ഖത്തറില്‍വെച്ച് മുങ്ങിമരിച്ചത്. കണ്ണൂര്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ജാസ്മിയുടേയും പൂവങ്കുളത്തില്‍ അബ്ദുള്‍ നസീറിന്റേയും മകനാണ് ജാസിര്‍. ഖത്തറിലെ ഗറാഫയില്‍ ഒരു മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനായി ജോലിചെയ്തു വരികയായിരുന്നു ജാസിര്‍.
ഒരു മാസം മുന്‍പാണ് യുവാവ് ജോലി ആവശ്യങ്ങള്‍ക്കായി ഖത്തറില്‍ എത്തിയത്. ജസീല്‍, ജസ്ന എന്നിവര്‍ സഹോദരങ്ങള്‍.
കെഎംസിസി അല്‍ ഇഹ്സാന്‍ റിപ്രാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദോഹയില്‍ ഖബറടക്കും.
Content Highlight: A young Malayali expatriate in Qatar has passed away, prompting condolences from the community.