'ഏഷ്യക്കാര്‍ എന്ന നിലയില്‍ വിവേചനം'; എക്‌സില്‍ പരാതിയുമായി യാത്രക്കാരന്‍, മറുപടിയുമായി ഖത്തര്‍ എയര്‍വേഴ്‌സ്

സംഭവത്തില്‍ ക്ഷമ ചോദിച്ച ഖത്തര്‍ എയര്‍വേഴ്‌സ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു

ഖത്തര്‍ എയര്‍വേഴ്‌സില്‍ നിന്നും മോശം അനുഭവമുണ്ടായതായി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച് യാത്രക്കാരന്‍. ഖത്തര്‍ എയര്‍വേഴ്‌സില്‍ നിന്നും തന്നെയും ഭാര്യയെയും അപമാനിക്കുന്ന തരത്തിലുള്ള അനുഭവമുണ്ടായെന്ന് സ്റ്റീഫന്‍ ല്യൂങ് എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നുമാണ് പരാതി ഉയര്‍ന്നത്. ഖത്തര്‍ എയര്‍വേയ്‌സ് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സാമൂഹ്യ മാധ്യമ കുറിപ്പില്‍ ഉടനടി ഖത്തര്‍ എയര്‍വേഴ്‌സും മറുപടി നല്‍കി.

മൗണ്ട് കിളിമഞ്ചാരോയില്‍ നിന്ന് ദാര്‍ എസ് സലാമിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 'QR1499 JRO-DARല്‍ ഏഷ്യന്‍ യാത്രക്കാര്‍ എന്ന നിലയില്‍ വിവേചനം നേരിടുന്നതായി അനുഭവപ്പെട്ടു. ഞങ്ങള്‍ക്ക് ചുറ്റിലുമുള്ള യാത്രക്കാര്‍ക്ക് ക്രൂ വെല്‍ക്കം ഡ്രിംഗ്‌സ് നല്‍കുകയും ഞങ്ങളെ നിരന്തരം അവഗണിക്കുകയും ചെയ്തു. രണ്ടാമത്തെ ഗ്ലാസ് വെള്ളം കൊടുത്തപ്പോഴും ഞങ്ങളെ അവഗണിച്ചു. ഇത് ഒരു ഗ്ലാസ് വെള്ളത്തിന്റെ പ്രശ്‌നമല്ല, ഇത് വിവേചനപരമായ സമീപനമാണ്. ഖത്തര്‍ എയര്‍വേഴ്‌സ് ഇത് അന്വേഷിക്കണം', എന്നായിരുന്നു എക്‌സ് പോസ്റ്റ്.

On QR1499 JRO–DAR, my wife and I (4E/4F) felt discriminated against as Asian passengers. Crew served welcome drinks to passengers around us—even second glasses—but repeatedly ignored us. This was unequal treatment, not a missed drink. @qatarairways please investigate.

ഉടന്‍ തന്നെ ഖത്തര്‍ എയര്‍വേഴ്‌സ് പോസ്റ്റിന് മറുപടിയും നല്‍കി. സംഭവത്തില്‍ ക്ഷമ ചോദിച്ച ഖത്തര്‍ എയര്‍വേഴ്‌സ് അന്വേഷണം നടത്തുമെന്നും അറിയിച്ചു. യാത്രാ വിവരങ്ങള്‍ അയക്കാനും ഖത്തര്‍ എയര്‍വേഴ്‌സ് ആവശ്യപ്പെട്ടു.

'നിങ്ങള്‍ക്ക് ഇത്തരം അനുഭവമുണ്ടായെന്ന് കേട്ടതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ബുക്കിങ് റഫറന്‍സും പാസഞ്ചര്‍ ഡീറ്റെയില്‍സും ഞങ്ങള്‍ക്ക് അയച്ച് തരൂ. സംഭവം പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി', എന്നായിരുന്നു ഖത്തര്‍ എയര്‍വേഴ്‌സ് എക്‌സ് പോസ്റ്റിന് മറുപടി നല്‍കിയത്.

Content Highlights: A passenger has taken to social media to describe what they say was a disappointing experience while traveling with Qatar Airways

To advertise here,contact us