ഹൃദയാഘാതം; പാലക്കാട് സ്വദേശി ഒമാനില്‍ നിര്യാതയായി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാലക്കാട് മണ്ണൂര്‍ വെസ്റ്റ് ചേറുമ്പാല സ്വദേശിനി ചേറുമ്പാലക്കളം വീട്ടില്‍ നബീസ(78)യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ എം സി സി വനിത വിഭാഗം ട്രഷറര്‍ സഫിയ മനാഫ് ആണ് മകൻ.

പരേതനായ അസൈനാര്‍ ആണ് ഭര്‍ത്താവ്. സലാല കെ എം സി സി പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് മനാഫ് മരു മകനാണ്. മൃതദേഹം ഔഖദിയിലെ ഖബറിസ്ഥാനില്‍ മറവ് ചെയ്തു.

Content Highlight: A woman from Palakkad residing in Oman has passed away following a heart-related health complication, prompting condolences from relatives and the expatriate community.

To advertise here,contact us